Skip to main content
[vorkady.com]

196. പദ്ധതികൾക്കും പ്രോജക്ടുകൾക്കുമുള്ള ഗ്രാന്റുകളും വായ്പകളും

(1) പഞ്ചായത്തുകളുടെ ഭരണത്തിൻകീഴിലുള്ള സംഗതികളെ സംബന്ധിച്ച പ്രത്യേക പദ്ധതികൾ, പ്രോജക്ടുകൾ, പരിപാടികൾ എന്നിവയുടെ നടത്തിപ്പിനുവേണ്ടി ആവശ്യമെന്ന് കരുതുന്ന പ്രകാരമുള്ള കൂടുതൽ ഗ്രാന്റുകളും വായ്പകളും, ഇതിലേക്കായി സർക്കാർ നിശ്ചയിച്ചേക്കാവുന്ന നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി, നൽകാവുന്നതാണ്.

(2) ഓരോ പഞ്ചായത്തും ഈ വകുപ്പ് പ്രകാരമുള്ള ഗ്രാന്റുകളും വായ്പകളും, ഏത് നിർദ്ദിഷ്ടലക്ഷ്യത്തിനോ ലക്ഷ്യങ്ങൾക്കോ വേണ്ടിയാണോ അപ്രകാരമുള്ള ഗ്രാന്റുകളും വായ്പകളും നൽകപ്പെടുന്നത്, അതിലേക്കുവേണ്ടി മാത്രം പ്രയോജനപ്പെടുത്തേണ്ടതാണ്.

(3) ഈ വകുപ്പു പ്രകാരം, സർക്കാർ നൽകിയവായ്പകളെസംബന്ധിച്ച്, 1963-ലെ കേരള തദ്ദേശാധികാരസ്ഥാപന വായ്പ് ആക്റ്റം (1963-ലെ 30) അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളും ബാധകമായിരിക്കുന്നതാണ്.