Skip to main content
[vorkady.com]

E1[205സി. തൊഴിലുടമയോടോ അവരുടെ പ്രതിനിധികളോടോ ലിസ്റ്റ് സമർപ്പിക്കാൻ ആവശ്യപ്പെടൽ

സെക്രട്ടറിക്ക്, നോട്ടീസുമൂലം ഏതെങ്കിലും തൊഴിലുടമയോടോ, പൊതുവകയോ സ്വകാര്യവകയോ ആയ ഏതെങ്കിലും ആഫീസിന്റെയോ ഹോട്ടലിന്റെയോ ബോർഡിംഗിന്റെയോ ലോഡ്ജിംഗ് ഹൗസിന്റെയോ ക്ലബ്ബിന്റെയോ ഫേമിന്റെയോ, കമ്പനിയുടെയോ, തലവനോടോ, നടത്തിപ്പുകാരനോടോ, മാനേജരോടോ-

(എ) ആ തൊഴിലുടമയോ അല്ലെങ്കിൽ ആ ആഫീസിലെയോ ഹോട്ടലിലെയോ ബോർഡിംഗിലെയോ ലോഡ്ജിംഗ് ഹൗസിലെയോ ക്ലബിലെയോ ഫേമിലെയോ കമ്പനിയിലെയോ ഉദ്യോഗസ്ഥൻമാരോ ജീവനക്കാരോ ദ്വിഭാഷികളോ ഏജന്റുമാരോ വിതരണക്കാരോ കൺട്രാക്ടർമാരോ ആയി ജോലിക്കാക്കിയിട്ടുള്ളതോ ജോലി ചെയ്യുന്നതോ ആയ എല്ലാവരുടെയും പേര് അടങ്ങിയ ലിഖിതമായ ഒരു ലിസ്റ്റ് അങ്ങനെ ജോലിക്കാക്കപ്പെട്ട ആളുകളുടെ ശമ്പളത്തെയോ വരുമാനത്തെയോ സംബന്ധിച്ച സ്റ്റേറ്റുമെന്റ് സഹിതം, നിർദ്ദിഷ്ട സമയത്തിനുള്ളിൽ സമർപ്പിക്കാനും; 

(ബി) അതതു സംഗതിപോലെ, ആ തൊഴിലുടമയോ, തലവനോ നടത്തിപ്പുകാരനോ മാനേജരോ ഏതു കമ്പനിയുടെ ഏജന്റായിരിക്കുന്നുവോ ആ കമ്പനിയെ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനും, ആവശ്യപ്പെടാവുന്നതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.