Skip to main content
[vorkady.com]

35. അംഗങ്ങളുടെ അയോഗ്യതകൾ

(1) 36-ആം വകുപ്പിലേയോ അല്ലെങ്കിൽ 102-ആം വകുപ്പിലേയോ വ്യവസ്ഥകൾക്ക് വിധേയമായി, ഒരാൾ,-

E1(എ) 34-ആം വകുപ്പ് (1)-ആം ഉപവകുപ്പ് (ബി) ഖണ്ഡത്തിൽ വിവരിച്ച പ്രകാരം കുറ്റക്കാരനാണെന്ന് കാണുകയോ അപ്രകാരമുള്ള കുറ്റത്തിന് വിധിക്കപ്പെട്ടിരിക്കുകയോ, അഥവാ;]

Q((എഎ) പട്ടികജാതിക്കാർക്കോ പട്ടികവർഗ്ഗക്കാർക്കോവേണ്ടി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു അംഗത്തിന്റെ സംഗതിയിൽ, താൻ അതത് സംഗതിപോലെ, പട്ടികജാതിക്കാരനോ പട്ടികവർഗ്ഗക്കാരനോ അല്ല എന്ന് 1996-ലെ കേരള (പട്ടികജാതി-പട്ടിക ഗോത്രവർഗ്ഗങ്ങൾ) സമുദായ സർട്ടിഫിക്കറ്റ് നൽകുന്നത് ക്രമപ്പെടുത്തൽ ആക്റ്റ് (1996-62 11) പ്രകാരമോ നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരമോ തെളിയിക്കപ്പെട്ടിരിക്കുകയും, അപ്രകാരം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നുവെങ്കിലോ, അഥവാ]

(ബി) സ്ഥിരബുദ്ധി ഇല്ലാത്ത ആളാണെന്ന് വിധിക്കപ്പെട്ടിരിക്കുകയോ; അഥവാ(സി) ഒരു വിദേശരാഷ്ട്രത്തിലെ പൗരത്വം സേച്ഛയാ ആർജ്ജിച്ചിരിക്കുകയോ;  അഥവാ

(ഡി) 136-ആം വകുപ്പിന്റേയോ അല്ലെങ്കിൽ 2[138-ആം വകുപ്പിന്റേയോ കീഴിൽ ശിക്ഷാർഹമായ ഏതെങ്കിലും തിരഞ്ഞെടുപ്പ് കുറ്റത്തിന് ഒരു ക്രിമിനൽ കോടതിയിൽ ശിക്ഷിക്കപ്പെട്ടിരിക്കുകയോ അഥവാ ഒരു തിരഞ്ഞെടുപ്പു സംബന്ധിച്ച അഴിമതി പ്രവർത്തികൾമൂലം ഏതെങ്കിലും തിരഞ്ഞെടുപ്പാകാശം വിനിയോഗിക്കുന്നതിൽനിന്നും അയോഗ്യനാക്കപ്പെട്ടിരിക്കുകയോ ചെയ്തിരിക്കുകയും അങ്ങനെയുള്ള ശിക്ഷയുടെയോ അയോഗ്യതയുടെയോ തീയതി മുതൽ ആറുവർഷം കഴിയാതിരിക്കുകയും ചെയ്യുന്നുവെങ്കിലോ, അഥവാ

(ഇ) ഒരു നിർദ്ധനനായി വിധിക്കപ്പെടുന്നതിന് അപേക്ഷിച്ചിരിക്കുകയോ അഥവാ ഒരു നിർദ്ധനനായി വിധിക്കപ്പെട്ടിരിക്കുകയോ; അഥവാ

(എഫ്) ഒരു കമ്പനിയിലെ ഒരു ഓഹരിക്കാരൻ (ഡയറക്ടറല്ലാത്ത) എന്ന നിലയിലൊഴികെയോ അഥവാ ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കുന്ന ചട്ടങ്ങൾ മൂലം അനുവദിക്കുന്ന പ്രകാരമൊഴിയോ സർക്കാരുമായോ Q[ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനവുമായോ] ഉണ്ടാക്കിയ നിലവിലുള്ള ഏതെങ്കിലും കരാറിലോ അവയ്ക്കുവേണ്ടി ചെയ്യുന്ന ജോലിയിലോ എന്തെങ്കിലും അവകാശബന്ധം ആർജ്ജിക്കുകയോ M4[Q[തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ] പദ്ധതിയോ പണിയോ നടത്തുന്ന ഗുണഭോക്തൃ കമ്മിറ്റിയുടെ കൺവീനർ എന്ന നിലയിൽ Q[തദ്ദേശസ്വയംഭരണ സ്ഥാപനവുമായി] കരാറിലോ പണിയിലോ ഏർപ്പെട്ടിരിക്കുകയോ;]

വിശദീകരണം - ഒരാൾ, സർക്കാരിന്റേയോ അല്ലെങ്കിൽ Q[ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനവുമായോ] കാര്യാദികളെ സംബന്ധിച്ച് വല്ല പരസ്യവും കൊടുത്തേക്കാവുന്ന ഏതെങ്കിലും വർത്തമാനപ്പത്രത്തിൽ തനിക്ക് പങ്കോ അവകാശബന്ധമോ ഉണ്ടെന്നുള്ള കാരണത്താലോ അല്ലെങ്കിൽ തനിക്ക് ഒരു കടപ്പത്രം ഉണ്ടെന്ന കാരണത്താലോ അല്ലെങ്കിൽ Q[സർക്കാരോ തദ്ദേശസ്വയംഭരണ സ്ഥാപനമോ അഥവാ സർക്കാരിനുവേണ്ടിയോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിനു വേണ്ടിയോ] വാങ്ങുന്ന വല്ല വായ്ക്കുപയുമായി മറ്റുവിധത്തിൽ ബന്ധപ്പെട്ടിരിക്കുകയോ ചെയ്യുന്നുവെന്ന കാരണത്താലോ ഈ ഖണ്ഡപ്രകാരം അയോഗ്യനായിരിക്കുന്നതല്ല; അഥവാ

M4[(ജി) സർക്കാരിനുവേണ്ടിയോ ബന്ധപ്പെട്ട പഞ്ചായത്തിനുവേണ്ടിയോ പ്രതിഫലം പറ്റുന്ന അഭിഭാഷകനായി ജോലിയിലേർപ്പെട്ടിരിക്കുകയോ ആ പഞ്ചായത്തിനെതിരായി അഭിഭാഷകനായി ജോലി സ്വീകരിച്ചിരിക്കുകയോ
അഥവാ];

(എച്ച്) ബന്ധപ്പെട്ട പഞ്ചായത്ത് പ്രദേശത്തിനുള്ളിലെ താമസം അവസാനിപ്പിച്ചിരിക്കുകയോ; അഥവാ

(ഐ) ഒരു അഡ്വക്കേറ്റായോ വക്കീലായോ പ്രാക്റ്റീസ് ചെയ്യുന്നതിൽനിന്നും വിലക്കപ്പെട്ടിരിക്കുകയോ; അഥവാ

(ജെ) മുൻവർഷംവരെയും മുൻവർഷം ഉൾപ്പെടെയും സർക്കാരിലേക്കോ Q[തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കോ] വിശ്വാസാധിഷ്ഠിത നിലയിലല്ലാതെ താൻ കൊടുക്കേണ്ട ഏതെങ്കിലും ഇനം സംബന്ധിച്ച് കുടിശ്ശിക വരുത്തുകയും അത് സംബന്ധിച്ച് ഒരു ബില്ലോ നോട്ടീസോ അയാളുടെ മേൽ യഥാവിധി നടത്തുകയും അതിൽ വല്ല സമയവും നിർദ്ദേശിച്ചിട്ടുണ്ടെങ്കിൽ ആ സമയം കഴിയുകയും ചെയ്തിരിക്കുകയോ, അഥവാ

(കെ) അതതു സംഗതിപോലെ തന്റെ ഉദ്യോഗകാലം ആരംഭിക്കുന്ന തീയതി മുതൽക്കോ അല്ലെങ്കിൽ താൻ ഹാജരായ ഒടുവിലത്തെ യോഗത്തിന്റെ തീയതി മുതൽക്കോ അല്ലെങ്കിൽ 37-ആം വകുപ്പ് (1)-ആം ഉപവകുപ്പുപ്രകാരം തന്നെ അംഗത്തിന്റെ സ്ഥാനത്ത് തിരിയെ ആക്കിയ തീയതി മുതൽക്കോ കണക്കാക്കിയാൽ തുടർച്ചയായി മൂന്നുമാസക്കാലം ബന്ധപ്പെട്ട പഞ്ചായത്തിന്റെ അനുവാദം ഇല്ലാതെ അതിന്റെയോ അല്ലെങ്കിൽ അതിന്റെ E1[സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ യോഗങ്ങളിൽ ഹാജരാകാതിരിക്കുകയോ അല്ലെങ്കിൽ മേൽപ്പറഞ്ഞ മൂന്നുമാസക്കാലത്തിനുള്ളിൽ അതതു സംഗതിപോലെ പഞ്ചായത്തിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ മൂന്നിൽ കുറവു മാത്രം യോഗങ്ങൾ കൂടിയിട്ടുള്ള പക്ഷം പ്രസ്തുത തീയതിക്കുശേഷം നടത്തിയ അതിന്റെ തുടർച്ചയായുള്ള മൂന്നു് യോഗങ്ങളിൽ ഹാജരാകാതിരിക്കുകയോ;]

എന്നാൽ ഒരംഗം ഹാജരാകാതിരിക്കുന്ന യാതൊരു യോഗവും

(i) ആ യോഗത്തെ സംബന്ധിച്ച് അയാൾക്ക് യഥാവിധി നോട്ടീസ് നൽകിയിട്ടില്ലാത്ത പക്ഷം, അഥവാ

(ii) ഒരു സാധാരണ യോഗത്തിന് നിർണ്ണയിക്കപ്പെട്ടതിനേക്കാൾ ചുരുങ്ങിയ കാലത്തെ നോട്ടീസ് നൽകിയതിനുശേഷം യോഗം നടത്തിയിട്ടുള്ളപക്ഷം; അഥവാ

(ii) അംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച യോഗം നടത്തിയിട്ടുള്ളപക്ഷം; ഈ ഖണ്ഡത്തിൻകീഴിൽ അയാൾക്ക് എതിരായി കണക്കിലെടുക്കുവാൻ പാടില്ലാത്തതാകുന്നു;
E[എന്നുമാത്രമല്ല പഞ്ചായത്ത് യാതൊരു കാരണവശാലും തുടർച്ചയായി ആറുമാസത്തിൽ കൂടുതൽ കാലയളവിലേക്ക് പഞ്ചായത്തിന്റെയോ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ യോഗങ്ങളിൽ പങ്കെടുക്കാതിരിക്കുന്നതിന് ഒരു അംഗത്തിന് അനുവാദം നൽകുവാൻ പാടില്ലാത്തതാകുന്നു; അഥവാ]

(എൽ) ഭരണഘടനയിലേയോ അല്ലെങ്കിൽ തൽസമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിലേയോ ഏതെങ്കിലും വ്യവസ്ഥകൾ പ്രകാരം സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പുകളുടെ ആവശ്യങ്ങൾക്കുവേണ്ടി അയോഗ്യനാക്കപ്പെട്ടിരിക്കുകയോ; അഥവാ

(എം) ഈ ആക്റ്റിലെ മറ്റേതെങ്കിലും വകുപ്പുകൾ പ്രകാരം അയോഗ്യനാക്കപ്പെട്ടിരിക്കുകയോ; അഥവാ

D[(എൻ) 1999-ലെ കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റം നിരോധിക്കൽ) ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം അയോഗ്യനാക്കപ്പെട്ടിരിക്കുകയോ]; അഥവാ,

E1[(ഒ) പഞ്ചായത്തിനുണ്ടായ നഷ്ടത്തിനോ പാഴാക്കലിനോ ദുർവിനിയോഗത്തിനോ ഉത്തര വാദിയായിരിക്കുകയോ; അഥവാ

(പി) താൻ കൺവീനറായിരിക്കുന്ന ഗ്രാമസഭയുടെ യോഗം മൂന്നു മാസത്തിലൊരിക്കൽ വിളിച്ചു കൂട്ടുന്നതിൽ തുടർച്ചയായി S1[മൂന്നു തവണ] വീഴ്ചവരുത്തുകയോ, അഥവാ

(ക്യൂ) 159-ആം വകുപ്പുപ്രകാരം നിർദ്ദേശിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ തന്റെ ആസ്തിയെ സംബന്ധിച്ചുള്ള പ്രസ്താവം നൽകുന്നതിൽ പരാജയപ്പെട്ടിരിക്കുകയോ,

M4(ആർ) 153-ആം വകുപ്പ് (13) ഉപവകുപ്പുപ്രകാരം നിഷ്കർഷിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ സ്ഥാനമേറ്റെടുക്കുന്നതിൽ വീഴ്ച വരുത്തുകയോ,]

ആണെങ്കിൽ അയാൾ ഒരംഗമായി ഉദ്യോഗത്തിൽ തുടരാൻ പാടില്ലാത്തതാണ്.

P[(2) (1)-ആം ഉപവകുപ്പ് (ക്യൂ) ഖണ്ഡത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, 2007-ലെ കേരള പഞ്ചായത്തുരാജ് (ഭേദഗതി) ആക്ട് നിലവിൽ വന്ന തീയതിയിൽ, 159-ആം വകുപ്പു പ്രകാരം നിർദ്ദേശിച്ചിട്ടുള്ള സമയപരിധിക്കുള്ളിൽ ആസ്തി ബാദ്ധ്യത സംബന്ധിച്ച പ്രസ്താവം നൽകുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ള ഒരംഗം, അയാൾ പ്രസ്തുത ആക്ട് നിലവിൽ വന്ന തീയതിമുതൽ തൊണ്ണൂറ് ദിവസത്തിനകം അപ്രകാരമുള്ള പ്രസ്താവം ബന്ധപ്പെട്ട അധികാരി മുമ്പാകെ നൽകുന്നപക്ഷം, അയോഗ്യനായി കരുതപ്പെടുന്നതല്ല.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തിൽ വന്നു. 

Q. 2009-ലെ31-ആംആക്റ്റ് പ്രകാരം വീണ്ടും ഭേദഗതി ചെയ്യപ്പെട്ടു. 07.10.2009 മുതൽ പ്രാബല്യത്തിൽ വന്നു. 

A2. 1995-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.08.1995 മുതൽ പ്രാബല്യത്തിൽ വന്നു.

M4. 2005-ലെ 31-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു.24.08.2005മുതൽ പ്രാബല്യത്തിൽ വന്നു.

D. 1999-ലെ 11-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 02.10.1998മുതൽ പ്രാബല്യത്തിൽ വന്നു.

S1. 2013-ലെ 23-ആം ആക്റ്റ് പ്രകാരംവീണ്ടും ഭേദഗതി ചെയ്യപ്പെട്ടു. 01.11.2010മുതൽ പ്രാബല്യത്തിൽ വന്നു.

P. 2007-ലെ 11-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.05.2007 മുതൽ പ്രാബല്യത്തിൽ വന്നു.