Skip to main content
[vorkady.com]

235ജെ. പണി നടത്തുവാനുള്ള അനുവാദം ഏതു കാലാവധിക്കുള്ളിൽ സെക്രട്ടറി നൽകുകയോ നൽകുവാൻ വിസമ്മതിക്കുകയോ ചെയ്യണമെന്ന്

ഏതെങ്കിലും പണി നടത്തുവാനുള്ള അനുവാദത്തിനായി 235എഫ് വകുപ്പുപ്രകാരം ലഭിച്ച ഒരു അപേക്ഷയിൻമേൽ, അല്ലെങ്കിൽ ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിലോ, ബൈലാകളിലോ ആവശ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും വിവരമോ രേഖയോ കൂടുതൽ വിവരമോ രേഖകളോ കിട്ടിയതിനുശേഷം AD1[പതിനഞ്ച് ദിവസത്തിനകം] സെക്രട്ടറി രേഖാമൂലമായ ഉത്തരവു മുഖേന, ഒന്നുകിൽ അങ്ങനെയുള്ള അനുവാദം നൽകുകയോ അല്ലെങ്കിൽ 235എൽ വകുപ്പിൽ പറഞ്ഞ ഏതെങ്കിലും കാരണങ്ങളിൻമേൽ അതു നൽകുവാൻ വിസമ്മതിക്കുകയോ ചെയ്യേണ്ടതും, വിവരം രേഖാമൂലം അപേക്ഷകനെ അറിയിക്കേണ്ടതുമാണ്. 

എന്നാൽ, മേൽപ്പറഞ്ഞ AD2[പതിനഞ്ച് ദിവസക്കാലം] 235ഐ വകുപ്പുപ്രകാരം സ്ഥാനം അംഗീകരിക്കുന്നതുവരെ ആരംഭിക്കുന്നതല്ല.


AD1. 2021-ലെ 11-ആം ആക്ട് പ്രകാരം പ്രകാരം “മുപ്പത് ദിവസത്തിനകം” എന്ന വാക്കുകള്‍ക്ക് പകരം ചേർക്കപ്പെട്ടു. 12.02.2021  മുതല്‍ പ്രാബല്യത്തില്‍ വന്നു.
AD2. 2021-ലെ 11-ആം ആക്ട് പ്രകാരം പ്രകാരം “മുപ്പത് ദിവസക്കാലം” എന്ന വാക്കുകള്‍ക്ക് പകരം ചേർക്കപ്പെട്ടു. 12.02.2021  മുതല്‍ പ്രാബല്യത്തില്‍ വന്നു.