Skip to main content
[vorkady.com]

174. സർക്കാരിന്റെ അധികാരങ്ങളും ചുമതലകളും പഞ്ചായത്തുകളെ ഏല്പിച്ചു കൊടുക്കൽ

(1) സർക്കാരിന് ഗസറ്റു വിജ്ഞാപനം വഴി, ഈ ആക്റ്റിൽ വ്യവസ്ഥ ചെയ്യാത്ത ഏതെങ്കിലും സംഗതി സംബന്ധിച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കിയേക്കാവുന്ന പ്രകാരം, അതിൽ പറഞ്ഞിട്ടുള്ള നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും വിധേയമായി, അതതുസമയം, ഏതുതലത്തിലുള്ള പഞ്ചായത്തിലേക്കും സർക്കാരിന്റെ ഏത് അധികാരങ്ങളും ചുമതലകളും ഏല്പിച്ചുകൊടുക്കാവുന്നതാണ്. 

(2) (1)-ആം ഉപവകുപ്പുപ്രകാരം സർക്കാർ ഒരു ചുമതല ഏതെങ്കിലും തലത്തിലുള്ള പഞ്ചായത്തിനെ ഏല്പിച്ചു കൊടുക്കുന്നിടത്ത് ആ പഞ്ചായത്തിനെ അപ്രകാരം ഏല്പിക്കപ്പെട്ട ചുമതലകൾ നിർവ്വഹിക്കുന്നതിന് പ്രാപ്തമാക്കുന്നതിലേക്ക് ആവശ്യമായ അപ്രകാരമുള്ള ഫണ്ടും ഉദ്യോഗസ്ഥൻമാരെയും സർക്കാർ ആ പഞ്ചായത്തിലേക്ക് അനുവദിക്കേണ്ടതാണ്.