Skip to main content
[vorkady.com]

42. അസിസ്റ്റന്റ് വരണാധികാരികൾ

ഏതെങ്കിലും വരണാധികാരിയെ തന്റെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ സഹായിക്കുന്നതിലേക്കായി ഒന്നോ അതിലധികമോ ആളുകളെ അസിസ്റ്റന്റ് വരണാധികാരികളായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് നിയമിക്കാവുന്നതാണ്.

(2) ഏതൊരു അസിസ്റ്റന്റ് വരണാധികാരിക്കും, വരണാധികാരിയുടെ നിയന്ത്രണത്തിന് വിധേയമായി, വരണാധികാരിയുടെ എല്ലാമോ ഏതെങ്കിലുമോ ചുമതലകൾ നിർവ്വഹിക്കുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതാണ്.

എന്നാൽ, യാതൊരു അസിസ്റ്റന്റ് വരണാധികാരിയും നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മ പരിശോധന സംബന്ധിച്ച് വരണാധികാരിയുടെ ഏതെങ്കിലും ചുമതല, അത് നിർവ്വഹിക്കുന്നതിൽ നിന്ന് വരണാധികാരി അനിവാര്യമായവിധം തടയപ്പെടാത്തപക്ഷം, നിർവ്വഹിക്കുവാൻ പാടുള്ളതല്ല.