166. ഗ്രാമപഞ്ചായത്തിന്റെ അധികാരങ്ങളും കർത്തവ്യങ്ങളും ചുമതലകളും
(1) E1[xxxx] മൂന്നാം പട്ടികയിൽ ഇനം തിരിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങൾ സംബന്ധിച്ച ഗ്രാമപഞ്ചായത്തു പ്രദേശത്തെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് ഗ്രാമപഞ്ചായത്തിന്റെ കർത്തവ്യമായിരിക്കുന്നതാണ്.
E1[എന്നാൽ, മൂന്നാം പട്ടികയിൽ അനിവാര്യ ചുമതലകളായി തരംതിരിച്ചു പറഞ്ഞിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് ഗ്രാമപഞ്ചായത്തു പ്രദേശത്തെ താമസക്കാർക്ക് ആവശ്യമായ സേവനങ്ങൾ ചെയ്യേണ്ടത് ഗ്രാമപഞ്ചായത്തിന്റെ കർത്തവ്യമാണ്.]
(2) ഈ ആക്റ്റിലെ മറ്റു വ്യവസ്ഥകൾക്കും സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്കും സാമ്പത്തികവും സാങ്കേതികവും മറ്റു വിധത്തിലുള്ള സഹായങ്ങൾക്കും വിധേയമായി ഗ്രാമപഞ്ചായത്തിന് മൂന്നാം പട്ടികയിൽ ഇനം തിരിച്ചു പറഞ്ഞിരിക്കുന്ന കാര്യങ്ങൾ E1[നടത്തുന്നതിനും അവയെ സംബന്ധിച്ച സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കുമുള്ള പദ്ധതികൾ തയ്യാറാക്കുന്നതിനും അവ നടപ്പാക്കുന്നതിനുമുള്ള അധികാരം ഉണ്ടായിരിക്കുന്നതാണ്.]
(3) A2[ഗ്രാമപഞ്ചായത്തിന് തൊഴിൽ സൗകര്യങ്ങൾ] വർദ്ധിപ്പിക്കുവാനും വികസന പ്രവർത്തനങ്ങൾ നടത്തുവാനും ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ A2[മാൻപവർ ബാങ്കുകൾ ആരംഭിക്കുവാനും ഉള്ള] അധികാരം ഉണ്ടായിരിക്കുന്നതുമാണ്.
E1[വിശദീകരണം - മാൻപവർ ബാങ്കുകൾ എന്നാൽ ആവശ്യപ്പെടുന്നതനുസരിച്ച സേവനം നൽകുന്നതിന് സന്നദ്ധരായ പരിശീലനം നേടിയതും അല്ലാത്തതുമായ ആളുകളുടെ അറിയപ്പെടുന്ന വിവരങ്ങൾ അടങ്ങിയ ബാങ്ക് എന്നർത്ഥമാകുന്നതും ഇതിലേക്ക് ഗ്രാമപഞ്ചായത്ത് ഒരു രജിസ്റ്റർവച്ചുപോരേണ്ടതും അതിൽ നിർണ്ണയിക്കപ്പെട്ട മറ്റ് വിവരങ്ങൾ അടങ്ങിയിരിക്കുന്നതുമാണ്.]
(4) സർക്കാരും ജില്ലാപഞ്ചായത്തും ബ്ലോക്കു പഞ്ചായത്തും, വിഭവങ്ങളുടെ ലഭ്യതയ്ക്കു വിധേയമായി, ഗ്രാമപഞ്ചായത്തുകൾക്ക് A2[അവയുടെ ചുമതലകൾ] നിർവ്വഹിക്കുന്നതിന് സാധ്യമാക്കുന്ന തിലേക്ക് ആവശ്യമായ സാമ്പത്തികവും സാങ്കേതികവും മറ്റുതരത്തിലുള്ളതുമായ സഹായങ്ങൾ നൽകേണ്ടതാണ്.
(5) മൂന്നാം പട്ടികയിൽ അക്കമിട്ടു പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സംബന്ധിച്ച് സർക്കാർ അനുവദിച്ചിട്ടുള്ള എല്ലാ സഹായ ഗ്രാന്റുകളും സബ്സിഡികളും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുവഴി വിതരണം ചെയ്യേണ്ടതാണ്.
(6) സർക്കാർ, ഈ ആക്ടിന്റെ പ്രാരംഭത്തിനുശേഷം കഴിയുന്നത്ര വേഗം മൂന്നാം പട്ടികയിൽ പരാമർശിച്ചിരിക്കുന്ന സംഗതികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും പദ്ധതികളും കെട്ടിടങ്ങളും മറ്റു വസ്തുവകകളും സ്വത്തുക്കളും ബാദ്ധ്യതകളും എല്ലാംതന്നെ ഗ്രാമപഞ്ചായത്തുകളിലേക്ക് E1[കൈമാറ്റം ചെയ്യേണ്ടതും അപ്രകാരം കൈമാറുന്ന ഓരോ സ്ഥാപനവും ആ ഗ്രാമപഞ്ചായത്തിന്റെ പേരിലുള്ള സ്ഥാപനമായിരിക്കുന്നതും ആ പേരിനാൽ അത് അറിയപ്പെടുന്നതുമാണ്.]
E1[(7) ഗ്രാമപഞ്ചായത്ത്, അതിന് കൈമാറുന്ന സ്ഥാപനങ്ങളും പദ്ധതികളും സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾക്കും സാങ്കേതിക സഹായങ്ങൾക്കും വിധേയമായും സംസ്ഥാന ദേശീയനയങ്ങൾക്ക് അനുസരണമായും ഭരണം നടത്തേണ്ടതാണ്.
(8) ഗ്രാമപഞ്ചായത്തിന് കൈമാറുന്ന വസ്തുവകകൾ വിൽക്കാനോ കൈമാറ്റം ചെയ്യാനോ അന്യാധീനപ്പെടുത്താനോ കടപ്പെടുത്താനോ അതിന് അധികാരമുണ്ടായിരിക്കുന്നതല്ല.]
E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.
A2. 1995-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.08.1995 മുതൽ പ്രാബല്യത്തില്‍ വന്നു.
No Comments