Skip to main content
[vorkady.com]

T3[219വി. മാലിന്യങ്ങൾ ഉറവിടത്തിൽ കൈകാര്യം ചെയ്യൽ

(1) ഈ ആക്റ്റിലെ 219എ മുതൽ 219യു വരെ വകുപ്പുകളിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, വ്യാപാരകേന്ദ്രങ്ങൾ, ആശുപ്രതികൾ, ചന്തകൾ, അറവുശാലകൾ, ചിക്കൻ സ്റ്റാളുകൾ, മത്സ്യസ്റ്റാളുകൾ, കല്യാണമണ്ഡപങ്ങൾ, ഫ്ളാറ്റുകളും ബഹുനില കെട്ടിടങ്ങളും, ഹോട്ടലുകൾ, കാറ്റ്റിംഗ് സർവ്വീസ് സ്ഥാപനങ്ങൾ, 100 സ്ക്വയർ മീറ്ററിൽ കൂടുതൽ തറവിസ്തീർണ്ണമുള്ള വീടുകൾ, ഗ്രാമപഞ്ചായത്ത് വിജ്ഞാപനം ചെയ്തതേക്കാവുന്ന അങ്ങനെയുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥൻ അല്ലെങ്കിൽ നിയമപരമായി അവയുടെ നടത്തിപ്പോ നിയന്ത്രണമോ ഉള്ള ആൾ,-

(എ.) അത്തരം കെട്ടിടങ്ങളിൽ, സ്ഥാപനങ്ങളിൽ അല്ലെങ്കിൽ സ്ഥലങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ നിർണ്ണയിക്കപ്പെടാവുന്ന രീതിയിലും ഗ്രാമപഞ്ചായത്തിന്റെ ബൈലാകളിൽ അനുശാസിക്കുന്നപ്രകാരവും മാലിന്യങ്ങളുടെ ഉറവിട സ്ഥലത്തുതന്നെ ജൈവ-ജൈവേതര മാലിന്യങ്ങളായി തരംതിരിച്ച സൂക്ഷിക്കേണ്ടതും ഇതിനായി മതിയായ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതും;

(ബി) (എ) ഖണ്ഡപ്രകാരം തരംതിരിച്ച ജൈവമാലിന്യങ്ങൾ 1986-ലെ പരിസ്ഥിതി (സംരക്ഷണ) ആക്റ്റിലെയും (1986-ലെ 29-ആം കേന്ദ്ര ആക്റ്റ്) അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിധേയമായും ജലം, വായു, ശബ്ദം എന്നിവയുടെ മലിനീകരണം ഉണ്ടാക്കാത്തവിധത്തിലും അത്തരം മാലിന്യങ്ങളുടെ ഉറവിടസ്ഥലത്ത് തന്നെയോ സെക്രട്ടറിയുടെ രേഖാമൂലമുള്ള അനുവാദത്തോടുകൂടി അങ്ങനെയുള്ള ആളുടെ ഉടമസ്ഥതയിലുള്ള സമീപപ്രദേശത്തുള്ള സ്ഥലത്തുവച്ചോ യുക്തമായ രീതിയിൽ സംസ്കരിച്ച്നിർമ്മാർജ്ജനം ചെയ്യേണ്ടതും ഈ ആവശ്യത്തിനായി സ്ഥലപരിമിതിയുള്ളപക്ഷം അത്തരം മാലിന്യ സംസ്കരണം ഗ്രാമപഞ്ചായത്ത് മുഖേനയോ സർക്കാർ അംഗീകാരമുള്ള മാലിന്യ സംസ്ക്കരണ ഏജൻസികൾ 
മുഖേനയോ ഉറപ്പു വരുത്തുന്നതിനായി മാലിന്യത്തിന്റെ അളവ്, തരം എന്നിവ അനുസൃതമായി നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള ഫീസ് അങ്ങനെയുള്ള രീതിയിൽ ഗ്രാമപഞ്ചായത്തിൽ അടയ്ക്കക്കേണ്ടതും; 

(സി) (എ) ഖണ്ഡപ്രകാരം തരംതിരിച്ച അജൈവ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അത്തരം മാലിന്യങ്ങൾക്ക് കാരണമാകുന്ന സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതോ വിതരണം ചെയ്യുന്നതോ ആയ സ്ഥാപനവുമായോ ആളുമായോ അത്തരം സാധനങ്ങളുമായി ബന്ധപ്പെട്ട മാലിന്യങ്ങൾ തിരിച്ചെടുക്കുന്നതിനുള്ള കരാറിലേർപ്പെടേണ്ടതും അല്ലാത്തപക്ഷം ഇതിലേക്കായി നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള രീതിയിലും അങ്ങനെയുള്ള നിരക്കിലുമുള്ള ഫീസ് അത്തരം കാലയളവിൽ ഗ്രാമപഞ്ചായത്തിൽ അടയ്ക്കക്കേണ്ടതും;

(ഡി) അത്തരം കെട്ടിടങ്ങളിലും സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ഉണ്ടാകുന്ന മലിനജലം ഉറവിടസ്ഥലത്തുതന്നെ ശാസ്ത്രീയമായി സംസ്ക്കരിക്കേണ്ടതും അപ്രകാരം ശാസ്ത്രതീയമായി സംസ്ക്കരിക്കുവാൻ കഴിയാത്തപക്ഷം മലിനജലം ശാസ്ത്രീയമായി സംസ്കരിക്കുന്ന സർക്കാർ അംഗീകൃത ഏജൻസിയുമായി കരാറിലേർപ്പെടേണ്ടതും മലിനജലം ജലാശയങ്ങളിലേക്കോ ഓടകളിലേക്കോ പൊതുവഴിയിലേക്കോ പൊതുസ്ഥലങ്ങളിലേക്കോ ഒഴുകുവാൻ അനുവദിക്കുവാൻ പാടില്ലാത്തതും, ആകുന്നു.

(2) (1)-ആം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, സ്ഥലങ്ങൾ എന്നിവയ്ക്ക് പ്രസ്തുത ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള പ്രകാരം മാലിന്യസംസ്കരെണത്തിനുള്ള സംവിധാനങ്ങൾ അവയുടെ നിർമ്മാണവേളയിൽതന്നെ ഉണ്ടാക്കിയിരിക്കേണ്ടതും അപ്രകാരമുള്ള സംവിധാനങ്ങൾ ഇല്ലാത്തവയ്ക്ക് പ്രവർത്തനാനുമതിയോ ലൈസൻസോ കെട്ടിടനമ്പറോ ഗ്രാമപഞ്ചായത്ത് നൽകുവാൻ പാടില്ലാത്തതും നിലവിലുള്ള അത്തരം കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, സ്ഥലങ്ങൾ എന്നിവയുടെ സംഗതിയിൽ അത്തരം സംവിധാനങ്ങൾ ഉണ്ടാക്കുന്നതിനോ സംവിധാനത്തിലുള്ള പോരായ്മകൾ പരിഹരിക്കുന്നതിനോ ഒരു വർഷത്തിൽ കൂടാതെയുള്ള കാലയളവ് സെക്രട്ടറിക്ക് അനുവദിക്കാവുന്നതും മതിയായ സംവിധാനം ഉണ്ടാക്കാത്ത സ്ഥാപനങ്ങളുടെ ലൈസൻസും കെട്ടിട നമ്പരും പ്രവർത്തനാനുമതിയും ബന്ധപ്പെട്ട കക്ഷിക്ക് പറയുവാനുള്ളത് പറയുവാൻ ഒരു അവസരം നൽകിയതിനുശേഷം റദ്ദാക്കാവുന്നതുമാണ്.

(3) (1)-ആം ഉപവകുപ്പിലെ ഏതെങ്കിലും വ്യവസ്ഥകളുടെ ലംഘനം നടത്തുന്ന ഏതൊരാളും, കുറ്റസ്ഥാപനത്തിന്മേൽ, ആറ് മാസത്തിൽ കുറയാത്തതും ഒരു വർഷം വരെ ആകാവുന്നതുമായ കാലത്തേക്കുള്ള തടവോ, പതിനായിരം രൂപയിൽ കുറയാത്തതും അൻപതിനായിരം രൂപവരെ ആകാവുന്നതുമായ പിഴയോ രണ്ടും കൂടിയോ നൽകി ശിക്ഷിക്കപ്പെടേണ്ടതാണ്.

(4) (3)-ആം ഉപവകുപ്പുപ്രകാരം ശിക്ഷിക്കപ്പെട്ട ഏതൊരാളും (1)-ആം ഉപവകുപ്പിലെ വ്യവസ്ഥകളുടെ ലംഘനം തുടരുന്ന ഓരോ ദിവസത്തേക്കും ആയിരം രൂപയിൽ കുറയാതെയുള്ള പിഴയ്ക്ക് ശിക്ഷിക്കപ്പെടേണ്ടതാണ്.]


T3. 2014-ലെ 34-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു. 28.10.2013 മുതൽ പ്രാബല്യത്തില്‍ വന്നു.