Skip to main content
[vorkady.com]

115. കോടതിച്ചെലവിനുള്ള ജാമ്യം

(1) ഒരു തിരഞ്ഞെടുപ്പ് ഹർജി ബോധിപ്പിക്കുന്ന സമയത്ത് ഹർജിക്കാരൻ ഹർജിയുടെ കോടതിച്ചെലവിനുള്ള ജാമ്യമായി അഞ്ഞൂറ് രൂപ കോടതിയിൽ കെട്ടിവയ്ക്കുകയോ അല്ലെങ്കിൽ അയാൾ ഹർജിയുടെ ചെലവിനുള്ള ജാമ്യമായി മേൽപറഞ്ഞ തുക മുൻസിഫിന്റെയോ, അതതു സംഗതിപോലെ ജില്ലാജഡ്ജിയുടേയോ പേർക്ക് സർക്കാർ ട്രഷറിയിൽ കെട്ടിവെച്ചതായി കാണിക്കുന്ന ഒരു സർക്കാർ ട്രഷറി രസീത് ഹർജിയോടൊപ്പം വയ്ക്കുകയോ ചെയ്യേണ്ടതാണ്.

(2) ഒരു തിരഞ്ഞെടുപ്പു ഹർജിയുടെ വിചാരണ വേളക്കിടയിൽ കോടതിക്ക് ഏതു സമയത്തും കോടതിച്ചെലവിന് അതു നിർദ്ദേശിക്കുന്ന കൂടുതൽ ജാമ്യം നൽകാൻ ഹർജിക്കാരനോട് ആവശ്യപ്പെടാവുന്നതും ന്യായമായ സമയം അനുവദിച്ചിട്ടും ഹർജിക്കാരൻ അപ്രകാരം ചെയ്യുവാൻ വീഴ്ച വരുത്തുന്നപക്ഷം ഹർജി തള്ളിക്കളയാവുന്നതുമാണ്.