Skip to main content
[vorkady.com]

271എം. സൂക്ഷ്മാന്വേഷണം.

(1) ഈ ആക്റ്റ് പ്രകാരം ഓംബുഡ്സ്മാൻ മുമ്പാകെ സമർപ്പിക്കപ്പെട്ട ഏതെങ്കിലും പരാതി ഈ ആക്റ്റിലെ വ്യവസ്ഥകൾ പ്രകാരം ഓംബുഡ്സ്മാന് അന്വേഷി ക്കാവുന്നതാണ്.

(2) ഈ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനെതിരേയോ ഒരു പബ്ലിക്ക് സർവ്വന്റിനെതിരെയോ അഴിമതി ആരോപണമോ ദുർഭരണമോ സർക്കാരിന്റെ അറിവിൽപ്പെടുകയോ അഥവാ ശ്രദ്ധയിൽ കൊണ്ടുവരുകയോ ചെയ്താൽ, രേഖാമൂലമുള്ള ഉത്തരവ് മൂലം സർക്കാരിന്, അങ്ങനെയുള്ള ആരോപണം അന്വേഷണത്തിനുവേണ്ടി ഓംബുഡ്സ്മാന് റഫർ ചെയ്യാവുന്നതും ഓംബുഡ്സ്മാൻ, അതു ഈ ആക്റ്റിൻ കീഴിൽ സമർപ്പിക്കപ്പെട്ട ഒരു പരാതിയായി കണക്കിലെടുത്ത് അന്വേഷിക്കേണ്ടതുമാകുന്നു.

(3) ഓംബുഡ്സ്മാന് ഒരു പരാതി ലഭിച്ചാൽ ആ സംഗതിയെ സംബന്ധിച്ച ഒരു സൂക്ഷ്മമാന്വേഷണം നടത്താവുന്നതും പ്രഥമദൃഷ്ട്യാ കേസുണ്ടെങ്കിൽ ഒരു വിശദമായ അന്വേഷണം നടത്താവുന്നതുമാണ്.

(4) ഓംബുഡ്സ്മാന് താഴെ പറയുന്ന സംഗതികളെ സംബന്ധിച്ച് അന്വേഷണം നടത്താവുന്നതല്ല, അതായത് :-

(എ) സർക്കാർ ഔപചാരികവും പരസ്യവുമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ള സംഗതിയെ സംബന്ധിച്ച്

(ബി) 271എസ് വകുപ്പുപ്രകാരം രൂപീകരിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യണലിൽ നിന്നും പരിഹാരം ലഭ്യമാകുന്ന സംഗതിയെ സംബന്ധിച്ച്

(സി) 1952-ലെ എൻക്വയറി കമ്മീഷൻ ആക്റ്റ് (1952-ലെ 60-ആം കേന്ദ്ര ആക്റ്റ്) അനുസരിച്ച് അന്വേഷണത്തിന് വിട്ടിട്ടുള്ള സംഗതിയെ സംബന്ധിച്ചോ ഒരു കോടതി മുമ്പാകെ നിലവിലുള്ള ഏതെങ്കിലും സംഗതിയെ സംബന്ധിച്ചോ,

(ഡി) ആരോപണ വിധേയമായ സംഗതി സംഭവിച്ച തീയതിക്കുശേഷം മുന്നു വർഷം കഴിഞ്ഞ് നൽകുന്ന ഏതെങ്കിലും പരാതി സംബന്ധിച്ച എന്നാൽ, നിശ്ചിത കാലയളവിനുള്ളിൽ പരാതി നൽകുവാൻ കഴിയാതെ പോയതിന് മതിയായ കാരണമുണ്ടെന്ന് പരാതിക്കാരൻ ബോദ്ധ്യപ്പെടുത്തുന്നപക്ഷം ഓംബുഡ്സ്മാന് പ്രസ്തുത പരാതി സ്വീകരിക്കാവുന്നതാണ്.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.