Skip to main content
[vorkady.com]

E1[219റ്റി. ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഏതെങ്കിലും ചവറോ ഖരമാലിന്യമോ വലിച്ചെറിയുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള ശിക്ഷ

യാതൊരാളും ഏതെങ്കിലും ചവറോ ഖരമാലിന്യങ്ങളോ മൃഗശവങ്ങളോ ഈ അദ്ധ്യായത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി നിക്ഷേപിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നതായാൽ അയാൾ, 219 എസ് വകുപ്പിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ലായെങ്കിൽ, കുറ്റസ്ഥാപനത്തിൻമേൽ, അഞ്ഞുറ് രൂപയിൽ കുറയാത്തതും രണ്ടായിരം രൂപ വരെയാകാവുന്നതുമായ പിഴശിക്ഷയ്ക്ക് വിധിക്കപ്പെടുന്നതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.