Skip to main content
[vorkady.com]

235ഡി. തെരുവു മൂലകളിലുള്ള കെട്ടിടങ്ങൾ

ഗ്രാമപഞ്ചായത്തിന് രണ്ട് തെരുവുകളുടെ മൂലയിൽ നിർമ്മിക്കുവാനുദ്ദേശിക്കപ്പെടുന്ന ഏതെങ്കിലും കെട്ടിടം മറ്റു പ്രകാരത്തിൽ അത് നിർണ്ണയിക്കാവുന്ന പൊക്കത്തിലും വിസ്താരത്തിലും വൃത്തത്തിലാക്കുകയോ, ചാമ്പ്രരൂപത്തിലാക്കുകയോ ചെയ്യാൻ ആവശ്യപ്പെടാവുന്നതും പൊതു സൗകര്യത്തിനോ സുഖസൗകര്യത്തിനോ ആവശ്യമെന്ന് അത് കരുതിയേക്കാവുന്ന പ്രകാരം സ്ഥാനത്തിന്റെ ആ മൂലയിലുള്ള അത്തരം ഭാഗം 1894-ലെ സ്ഥലമെടുപ്പ് ആക്റ്റി (1894-ലെ 1-ആം കേന്ദ്ര ആക്റ്റ്) ലെ വ്യവസ്ഥകൾക്കനുസൃതമായി വിലയ്ക്കെടുക്കാവുന്നതാണ്.