38. പഞ്ചായത്തുകളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം
(1) നിലവിലുള്ള പഞ്ചായത്തുകളുടെ കാലാവധി തീരുന്നതിനു മുൻപ് പുതിയ പഞ്ചായത്തുകളുടെ രൂപീകരണത്തിനായോ പുനർ രൂപീകരണത്തിനായോ ഒരു പൊതു തിരഞ്ഞെടുപ്പു നടത്തേണ്ടതാണ്.
(2) സർക്കാർ മേൽപ്പറഞ്ഞ ആവശ്യത്തിനായി തിരഞ്ഞെടുപ്പു കമ്മീഷൻ ശുപാർശ ചെയ്യുന്ന തീയതിയിലോ തീയതികളിലോ, ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന ഒന്നോ അതിലധികമോ വിജ്ഞാപനം വഴി, സംസ്ഥാനത്തെ പഞ്ചായത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളോടും, ഈ ആക്റ്റിലേയും അതിൻകീഴിൽ ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങളിലേയും ഉത്തരവുകളിലേയും വ്യവസ്ഥകൾ അനുസരിച്ച് അംഗങ്ങളെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടേണ്ടതാണ്.
No Comments