Skip to main content
[vorkady.com]

16. ഓരോ നിയോജകമണ്ഡലത്തിലേക്കുമുള്ള വോട്ടർ പട്ടിക

(1) ഒരു ഗ്രാമപഞ്ചായത്തിലെ ഓരോ നിയോജകമണ്ഡലത്തിനും ഈ ആക്റ്റിന്റെ വ്യവസ്ഥകൾക്കനുസൃതമായി ഒരു വോട്ടർ പട്ടിക തയ്യാറാക്കേണ്ടതാണ്.

(2) കരട് വോട്ടർ പട്ടിക A2[അതതു] പഞ്ചായത്ത് ആഫീസിലും വില്ലേജ് ആഫീസിലും A2[xxx] ബ്ലോക്ക് ആസ്ഥാനത്തും താലൂക്കാഫീസിലും പ്രസിദ്ധീകരിച്ച് വോട്ടർമാർക്ക് പരിശോധനയ്ക്ക് സൗകര്യം നൽകേണ്ടതും, ആക്ഷേപങ്ങളിലും അപേക്ഷകളിലും തീരുമാനമെടുത്ത ശേഷം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതുമാണ്.

(3) ബ്ലോക്ക് പഞ്ചായത്തുകളിലേയും ജില്ലാ പഞ്ചായത്തുകളിലേയും നിയോജകമണ്ഡലങ്ങൾക്കുവേണ്ടിയുള്ള വോട്ടർപട്ടിക, അതതു സംഗതി പോലെ, ബ്ലോക്ക് പഞ്ചായത്തിലേയോ ജില്ലാ പഞ്ചായത്തിലേയോ നിയോജകമണ്ഡലങ്ങളിൽ ഉൾപ്പെട്ട എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കുമുള്ള വോട്ടർ പട്ടികകൾ ഉൾക്കൊണ്ടതായിരിക്കുന്നതും അങ്ങനെയുള്ള നിയോജക മണ്ഡലങ്ങൾക്ക് പ്രത്യേക വോട്ടർ തയ്യാറാക്കുകയോ പുതുക്കുകയോ ചെയ്യേണ്ട ആവശ്യമില്ലാത്തതുമാകുന്നു.