AD[235കെഎ. കുറഞ്ഞ അപകടസാധ്യതയുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള അപേക്ഷ
(1) കുറഞ്ഞ അപകടസാധ്യതയുള്ള ഒരു കെട്ടിടം നിർമ്മിക്കുകയോ പുനർ നിർമ്മിക്കുകയോ ചെയ്യാൻ ഉദ്ദേശിക്കുന്ന ഏതൊരാളും അപ്രകാരമുള്ള കെട്ടിടത്തിന്റെ കെട്ടിടസ്ഥാനത്തിനുള്ള അംഗീകാരത്തിനായും പണി നടത്തുന്നതിനുള്ള അനുവാദത്തിനായും ഒരു അപേക്ഷ, നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള ഫാറത്തിലുള്ള, സ്വയം സാക്ഷ്യപത്രവും അപ്രകാരമുള്ള രേഖകളും സഹിതം സെക്രട്ടറിയ്ക്ക് നൽകേണ്ടതാണ്.
(2) എല്ലാ രീതിയിലും പൂർണ്ണമായ (1)-ആം ഉപവകുപ്പ് പ്രകാരമുള്ള ഒരു അപേക്ഷ ലഭിക്കുന്നതിന്മേൽ സെക്രട്ടറി, അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കകം നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള ഫാറത്തിൽ ഒരു കൈപ്പറ്റുസാക്ഷ്യപത്രം അപേക്ഷകന് നൽകേണ്ടതാണ്.
(3) (2)-ആം ഉപവകുപ്പ് പ്രകാരമുള്ള ഒരു കൈപ്പറ്റുസാക്ഷ്യപത്രം ലഭിക്കുന്നതിന്മേൽ, അപ്രകാരമുള്ള കൈപ്പറ്റുസാക്ഷ്യപത്രം, അപ്രകാരമുള്ള കെട്ടിടത്തിന്റെ കെട്ടിടസ്ഥാനത്തിനുള്ള അംഗീകാരമായും പണിനടത്തുന്നതിനുള്ള അനുവാദമായും കരുതപ്പെടുന്നതാണ്.]
AD. 2021-ലെ 11-ആം ആക്ട് പ്രകാരം കൂട്ടി ചേര്‍ക്കപ്പെട്ടു. 12.02.2021 മുതല്‍ പ്രാബല്യത്തില്‍ വന്നു.
No Comments