Skip to main content
[vorkady.com]

94. കോടതി മുൻപാകെയുള്ള നടപടിക്രമം

(1) ഈ ആക്റ്റിലേയും അതിൻകീഴിൽ ഉണ്ടാക്കപ്പെടുന്ന ഏതെങ്കിലും ചട്ടങ്ങളിലേയും വ്യവസ്ഥകൾക്ക് വിധേയമായി, ഏതൊരു തിരഞ്ഞെടുപ്പ് ഹർജിയും കഴിയുന്നിടത്തോളം പെട്ടെന്ന് 1908-ലെ സിവിൽ നടപടി നിയമ സംഹിത, (1908-ലെ കേന്ദ്ര ആക്റ്റ് 5)-ൻ കീഴിൽ വ്യവഹാരങ്ങളുടെ വിചാരണയ്ക്ക് ബാധകമാകുന്ന നടപടിക്രമമനുസരിച്ച് വിചാരണ നടത്തേണ്ടതാണ്:

എന്നാൽ, ഏതെങ്കിലും സാക്ഷിയുടെയോ സാക്ഷികളുടെയോ തെളിവ് ഹർജിയുടെ തീരുമാനത്തിന് പ്രസക്തമായിട്ടുള്ളതല്ലെന്നോ അങ്ങനെയുള്ള സാക്ഷിയെയോ സാക്ഷികളെയോ ഹാജരാക്കുന്ന കക്ഷി, അങ്ങനെ ചെയ്യുന്നത് നിസ്സാരമായ കാരണങ്ങളിൻമേലോ നടപടികൾ താമസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയോ ആണെന്ന് കോടതിക്ക് അഭിപ്രായമുണ്ടെങ്കിൽ, അങ്ങനെയുള്ള സാക്ഷിയുടെയോ സാക്ഷികളുടെയോ വിസ്താരം രേഖപ്പെടുത്തേണ്ട കാരണങ്ങളാൽ കോടതി നിരസിക്കേണ്ടതാണ്.

(2) ഒരു തിരഞ്ഞെടുപ്പ് ഹർജിയുടെ വിചാരണയ്ക്ക് 1872-ലെ ഇൻഡ്യൻ തെളിവ് ആക്റ്റ് (1872-ലെ 1-ആം കേന്ദ്ര ആക്റ്റ്)-ലെ വ്യവസ്ഥകൾ ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിധേയമായി എല്ലാ പ്രകാരത്തിലും ബാധകമാകുന്നതായി കരുതേണ്ടതാണ്.