Skip to main content
[vorkady.com]

133. തിരഞ്ഞെടുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക കർത്തവ്യങ്ങളുടെ ലംഘനങ്ങൾ

(1) ഈ വകുപ്പ് ബാധകമാകുന്ന ഏതെങ്കിലും ആൾ, ന്യായമായ കാരണം കൂടാതെ, തന്റെ ഔദ്യോഗിക കർത്തവ്യം ലംഘിച്ചുകൊണ്ടുള്ള ഏതെങ്കിലും കൃത്യത്തിനോ കൃത്യവിലോപത്തിനോ കുറ്റക്കാരനാണെങ്കിൽ അയാൾ അഞ്ഞൂറു രൂപയോളമാകാവുന്ന പിഴശിക്ഷ നൽകി ശിക്ഷിക്കപ്പെടുന്നതാകുന്നു.

(2) അങ്ങനെയുള്ള ഏതെങ്കിലും ആൾക്കെതിരായി അങ്ങനെയുള്ള ഏതെങ്കിലും കൃത്യമോ കൃത്യവിലോപമോ സംബന്ധിച്ച് നഷ്ടപരിഹാരത്തിനുള്ള ഏതെങ്കിലും വ്യവഹാരമോ മറ്റു നിയമ നടപടിയോ നിലനിൽക്കുന്നതല്ല.

3) ജില്ലാ തെരഞ്ഞെടുപ്പുദ്യോഗസ്ഥൻമാരും വരണാധികാരികളും അസിസ്റ്റന്റ് വരണാധികാരികളും പ്രിസൈഡിംഗ് ആഫീസർമാരും പോളിംഗ് ആഫീസർമാരും തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതോ സ്ഥാനാർത്ഥിത്വങ്ങൾ പിൻവലിക്കുന്നതോ വോട്ടുകൾ രേഖപ്പെടുത്തുകയോ എണ്ണുകയോ ചെയ്യുന്നതോ സംബന്ധിച്ച് ഏതെങ്കിലും കർത്തവ്യം നിർവ്വഹിക്കുവാൻ നിയമിക്കപ്പെട്ടിട്ടുള്ള മറ്റേതെങ്കിലും ആളും ഈ വകുപ്പ് ബാധകമാകുന്ന ആളുകൾ ആകുന്നു.

വിശദീകരണം - 'ഔദ്യോഗിക കർത്തവ്യം' എന്ന പ്രയോഗത്തിന്, ഈ വകുപ്പിന്റെ ആവശ്യങ്ങൾക്കനുസരിച്ച് അർത്ഥം കൽപ്പിക്കേണ്ടതും എന്നാൽ അതിൽ ഈ ആക്റ്റിനാലോ ആക്റ്റിൻ കീഴിലോ അല്ലാതെ ചുമത്തപ്പെടുന്ന കർത്തവ്യങ്ങൾ ഉൾപ്പെടുന്നതല്ലാത്തതും ആകുന്നു.