Skip to main content
[vorkady.com]

157. അവിശ്വാസപ്രമേയം

(1) ഈ വകുപ്പിലെ വ്യവസ്ഥകൾക്ക് വിധേയമായി, ഒരു പഞ്ചായത്തിലെ പ്രസിഡന്റിലോ വൈസ് പ്രസിഡന്റിലോ E1[xxxx] അവിശ്വാസം പ്രകടിപ്പിക്കുന്ന ഒരു പ്രമേയം ഇതിൽ പറഞ്ഞിരിക്കുന്ന നടപടിക്രമമനുസരിച്ച അവതരിപ്പിക്കാവുന്നതാണ്.

(2) (1)-ആം ഉപവകുപ്പിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും പ്രമേയം അവതരിപ്പിക്കുന്നതിനുള്ള ഉദ്ദേശം സംബന്ധിച്ച നിർണ്ണയിക്കപ്പെടാവുന്ന ഫാറത്തിലുള്ളതും ബന്ധപ്പെട്ട പഞ്ചായത്തിന് അനുവദിക്കപ്പെട്ട തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സംഖ്യയുടെ A2[മൂന്നിലൊന്നിൽ കുറയാതെവരുന്ന] ആ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഒപ്പിട്ടതുമായ രേഖാമൂലമായ നോട്ടീസ്, അവ തരിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന പ്രമേയത്തിന്റെ ഒരു പകർപ്പോടുകൂടി, ആ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഏതെങ്കിലും ഒരാൾ, F2[സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ] ഇതിലേയക്കായി ചുമതലപ്പെടുത്തിയേക്കാവുന്ന ഉദ്യോഗസ്ഥന് നേരിട്ട് നല്കേണ്ടതാണ്.

(3) (2)-ആം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ പ്രമേയം പരിഗണിക്കുന്നതിനു വേണ്ടിയുള്ള പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഒരു യോഗം (2)-ആം ഉപവകുപ്പും കാരമുള്ള നോട്ടീസ് അദ്ദേഹത്തിനു നല്കിയ തീയതിമുതൽ പതിനഞ്ചു പ്രവൃത്തി ദിവസത്തിനു ശേഷമല്ലാത്തതും അദ്ദേഹം നിശ്ചയിക്കുന്നതുമായ സമയത്ത് പഞ്ചായത്ത് ആഫീസിൽ വച്ച നടത്തുന്നതിനായി വിളിച്ചുകൂട്ടേണ്ടതാണ്.

(4) (2)-ആം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ ഈ വകുപ്പുപ്രകാരം നടത്തുന്ന ഏതൊരു യോഗവും അത് നടത്തുന്നതിന് നിശ്ചയിച്ച സമയം കാണിച്ചുകൊണ്ട് ഏഴ് പൂർണ്ണ ദിവസത്തിൽ കുറയാത്ത നോട്ടീസ് ബന്ധപ്പെട്ട പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് രജിസ്ട്രേഡ് തപാലായി അയച്ചു കൊടുക്കേണ്ടതാണ്. ഇതു സംബന്ധിച്ച നോട്ടീസ് പഞ്ചായത്ത് ഓഫീസിൽ പ്രദർശിപ്പിക്കുന്നതാണ്.

F2[(5) ഈ വകുപ്പ് പ്രകാരം വിളിച്ചുകൂട്ടിയ ഒരു യോഗത്തിൽ (2)-ആം ഉപവകുപ്പ് പ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ ആദ്ധ്യക്ഷം വഹിക്കേണ്ടതാണ്.]

A2,F2[(5എ)XXXX]

(6) ഈ വകുപ്പുപ്രകാരമുള്ള പ്രമേയം പരിഗണിക്കുന്ന ആവശ്യത്തിലേക്കായി വിളിച്ചുകൂട്ടിയ യോഗം മനുഷ്യ നിയന്ത്രണത്തിനതീതമായ കാരണങ്ങളാലല്ലാതെ മാറ്റിവയ്ക്കാൻ പാടില്ലാത്തതാണ്.അപ്രകാരമുള്ള യോഗത്തിനാവശ്യമായ കോറം പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സംഖ്യയുടെ ഒന്നുപകുതിയായിരിക്കുന്നതാണ്.

(7) ഈ വകുപ്പുപ്രകാരം വിളിച്ചുകൂട്ടിയ യോഗം ആരംഭിച്ച ഉടൻ തന്നെ ആദ്ധ്യക്ഷം വഹിക്കുന്ന ആൾ ഏതു പ്രമേയം പരിഗണിക്കുന്നതിനാണോ യോഗം വിളിച്ചുകൂട്ടിയത് ആ പ്രമേയം യോഗത്തിന്റെ മുൻപാകെ വായിക്കേണ്ടതും അതിന്റെ ചർച്ച ആരംഭിച്ചതായി പ്രഖ്യാപിക്കേണ്ടതുമാണ്.

(8) ഈ വകുപ്പിൻകീഴിലുള്ള ഏതെങ്കിലും പ്രമേയം സംബന്ധിച്ച ചർച്ച മനുഷ്യ നിയന്ത്രണത്തിനതീതമായ കാരണങ്ങളാലല്ലാതെ മാറ്റിവയ്ക്കാൻ പാടില്ലാത്തതാണ്.

(9) ഏതെങ്കിലും അവിശ്വാസ പ്രമേയം സംബന്ധിച്ച ചർച്ച യോഗം ആരംഭിക്കുന്നതിന് നിശ്ചയിച്ച സമയം മുതൽ മൂന്നു മണിക്കുർ കഴിയുമ്പോൾ അതിനുമുൻപ് അത് അവസാനിച്ചിട്ടില്ലെങ്കിൽ, സ്വമേധയാ അവസാനിക്കുന്നതും, അതതു സംഗതിപോലെ, ചർച്ച അവസാനിക്കുമ്പോഴോ അപ്രകാരമുള്ള A2[മുന്നു മണിക്കുർ] സമയം കഴിയുമ്പോഴോ പ്രമേയം വോട്ടിനിടേണ്ടതുമാണ്.

D[(9എ) വോട്ടെടുപ്പ് ഓപ്പൺ ബാലറ്റ് മുഖാന്തിരമായിരിക്കേണ്ടതും, വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് അദ്ദേഹത്തിന്റെ പേരും ഒപ്പം എഴുതി രേഖപ്പെടുത്തേണ്ടതുമാണ്.]

(10) ആദ്ധ്യക്ഷം വഹിക്കുന്ന ആൾ പ്രമേയത്തിന്റെ ഗുണദോഷങ്ങളെപ്പറ്റി സംസാരിക്കാൻ പാടില്ലാത്തതും E1,F2[അദ്ദേഹത്തിന് വോട്ട് ചെയ്യുന്നതിന് അവകാശമില്ലാത്തതും ആകുന്നു.]

(11) യോഗനടപടിക്കുറിപ്പിന്റെ പകർപ്പ്, പ്രമേയത്തിന്റെ പകർപ്പും അതിൻമേൽ വോട്ടുചെയ്ത് തിന്റെ ഫലവും സഹിതം, യോഗം അവസാനിച്ച ഉടനെതന്നെ (2)-ആം ഉപവകുപ്പിൽ സൂചിപ്പിച്ചിട്ടുള്ള ഉദ്യോഗസ്ഥൻ സർക്കാരിന് അയച്ചുകൊടുക്കേണ്ടതാണ്.

E1[(12) പഞ്ചായത്തിന് 6-ആം വകുപ്പ് (1)-ആം ഉപവകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്ത എണ്ണം അംഗങ്ങളിൽ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണയോടുകൂടി പ്രമേയം പാസ്സാക്കുകയാണെങ്കിൽ, അതിനുശേഷം, അതതു സംഗതിപോലെ, പ്രസിഡന്റിന്റേയോ വൈസ് പ്രസിഡന്റിന്റേയോ ഉദ്യോഗം അവസാനിക്കുന്നതും അവരുടെ സ്ഥാനങ്ങൾ ഉടൻതന്നെ ഒഴിയുന്നതായി കരുതേണ്ടതും (2)-ആം ഉപവകുപ്പ് പ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ പ്രസ്തുത സ്ഥാനങ്ങളിൽ ഉണ്ടായ ഒഴിവ് സർക്കാരിനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും റിപ്പോർട്ട് ചെയ്യേണ്ടതും ആ വിവരം പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കേണ്ടതും അപ്രകാരമുള്ള ഒരു റിപ്പോർട്ട് കിട്ടിയാലുടൻ, സർക്കാർ അതതു സംഗതിപോലെ, പ്രസിഡന്റോ, വൈസ് പ്രസിഡന്റോ അവരുടെ സ്ഥാനം ഒഴിഞ്ഞ വിവരം ഗസറ്റിൽ പ്രസിദ്ധീകരിക്കേണ്ടതുമാണ്.]

(13) മേൽപ്പറഞ്ഞ പ്രകാരമുള്ള ഭൂരിപക്ഷത്തോടുകൂടി പ്രമേയം പാസ്സാക്കാതിരിക്കുകയോ (6)-300 ഉപവകുപ്പുപ്രകാരമുള്ള കോറം ഇല്ലാത്തതിനാൽ യോഗം നടത്താൻ കഴിയാതെ വരുകയോ ചെയ്യുന്നപക്ഷം, അതതു സംഗതിപോലെ യോഗത്തിന്റെ തീയതിമുതൽക്കോ പ്രമേയത്തിനായി നിശ്ചയിച്ച തീയതി മുതൽക്കോ ആറുമാസം കഴിയുന്നതുവരെ അതേ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ E1[xxxx] പേരിൽ അവിശ്വാസം പ്രകടിപ്പിക്കുന്ന പിന്നീടുള്ള ഏതെങ്കിലും പ്രമേയത്തിനുള്ള നോട്ടീസ് സ്വീകരിക്കാൻ പാടില്ലാത്തതാകുന്നു.

(14) ഈ വകുപ്പുപ്രകാരമുള്ള പ്രമേയം സംബന്ധിച്ച യാതൊരു നോട്ടീസും പ്രസിഡന്റോ വൈസ് പ്രസിഡന്റോ E1[xxxx] ഉദ്യോഗം ഏറ്റെടുക്കുന്നതുമുതൽ ആറു മാസത്തിനകം സ്വീകരിക്കാൻ പാടില്ലാത്തതാകുന്നു.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തിൽ വന്നു.

A2. 1995-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.08.1995 മുതൽ പ്രാബല്യത്തിൽ വന്നു. 

F2. 2000-ലെ 13-ആം ആക്റ്റ് പ്രകാരം വീണ്ടും ഭേദഗതി ചെയ്യപ്പെട്ടു. 18.01.2000മുതൽ പ്രാബല്യത്തിൽ വന്നു.

D. 1999-ലെ 11-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 02.10.1998 മുതൽ പ്രാബല്യത്തിൽ വന്നു.