Skip to main content
[vorkady.com]

261. പഞ്ചായത്തിനെ തടസ്സപ്പെടുത്തുകയും മറ്റും ചെയ്യുന്നതിന് നിരോധം

പഞ്ചായത്തിനേയോ, പഞ്ചായത്തിന്റെ പ്രസിഡന്റിനേയോ, വൈസ് പ്രസിഡന്റിനെയോ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനേയോ അംഗത്തേയോ, പഞ്ചായത്തിന്റെ സെക്രട്ടറിയേയോ പഞ്ചായത്ത് ജോലിക്കാക്കിയിട്ടുള്ള ഏതെങ്കിലും ആളേയോ അല്ലെങ്കിൽ പഞ്ചായത്തോ പഞ്ചായത്തിനുവേണ്ടിയോ ഏതൊരാളുമായി കരാറിലേർപ്പെട്ടിരിക്കുന്നുവോ ആ ആളേയോ, തന്റെ കൃത്യനിർവ്വഹണത്തിലോ അല്ലെങ്കിൽ ഈ ആക്റ്റോ അതുപ്രകാരമുണ്ടാക്കിയ ഏതെങ്കിലും ചട്ടമോ, ബൈലായോ, ഉത്തരവോ അനുസരിച്ച് അതിന്റെ ഫലമായോ ചെയ്യാൻ അയാളെ അധികാരപ്പെടുത്തീട്ടുള്ളതോ അല്ലെങ്കിൽ ചെയ്യണമെന്ന് അയാളോട് ആവശ്യപ്പെട്ടിട്ടുള്ളതോ ആയ എന്തിന്റെയെങ്കിലും നിർവ്വഹണത്തിലോ തടസ്സപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും അഞ്ഞുറ് രൂപവരെയാകാവുന്ന പിഴ ശിക്ഷ നൽകേണ്ടതാണ്.