Skip to main content
[vorkady.com]

271ഡി. വിവരം തടഞ്ഞുവയ്ക്കുന്നതിന് പിഴ ഈടാക്കൽ

(1) ഈ അദ്ധ്യായത്തിൻ കീഴിൽ ഏതെങ്കിലും വിവരം നൽകാൻ ബാദ്ധ്യസ്ഥനായ പഞ്ചായത്തിന്റെ സെക്രട്ടറിക്കോ ഏതെങ്കിലും ഉദ്യോഗസ്ഥനോ, അപ്രകാരമുള്ള വിവരം ഒരു 'വിജ്ഞാപിതപ്രമാണത്തെപ്പറ്റിയല്ലാത്തപക്ഷം, നിശ്ചിത കാലയളവിനുള്ളിൽ അത് നൽകുവാൻ വ്യക്തിപരമായ ബാദ്ധ്യത ഉണ്ടായിരിക്കുന്നതാണ്.

(2) നിശ്ചിത സമയത്തിനുള്ളിൽ അപ്രകാരം വിവരം നൽകാത്തപക്ഷം, വിവരം നൽകാതിരുന്നതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ, വിവരം നൽകേണ്ടതായ അവസാന തീയതിക്കുശേഷം കാലതാമസം ഉണ്ടാകുന്ന ഓരോ ദിവസത്തിനും അൻപത് രൂപവീതം പിഴശിക്ഷ നൽകി ശിക്ഷിക്കേണ്ടതും അപ്രകാരം ഈടാക്കുന്ന പിഴ പഞ്ചായത്ത് ഫണ്ടിൽ വരവുവയ്ക്കക്കേണ്ടതുമാണ്.

(3) ഈ അദ്ധ്യായത്തിൻകീഴിൽ വിവരം നൽകാൻ ബാദ്ധ്യസ്ഥനായ പഞ്ചായത്തിന്റെ സെക്രട്ടറിയോ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അപ്രകാരം വിവരം നൽകാൻ പരാജയപ്പെടുകയോ അഥവാ അതിന്റെ കാതലായ ഭാഗങ്ങളെ സംബന്ധിച്ച് തെറ്റായ വിവരം നൽകുകയും അത് തെറ്റാണെന്നോ അഥവാ ശരിയല്ലെന്നോ അയാൾക്കറിയാമായിരിക്കുകയോ അഥവാ അപ്രകാരം വിശ്വസിക്കുവാൻ തക്കതായ കാരണം ഉണ്ടായിരിക്കുകയോ ചെയ്യുന്ന പക്ഷം അയാളെ ആയിരം രൂപയിൽ കുറയാത്ത പിഴശിക്ഷ നൽകി ശിക്ഷിക്കേണ്ടതാണ്.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.