Skip to main content
[vorkady.com]

235എഫ്. കെട്ടിടം നിർമ്മിക്കാനോ, പുനർ നിർമ്മിക്കുന്നതിനോവേണ്ടി ഉള്ള അപേക്ഷ

(1) ഗ്രാമ പഞ്ചായത്ത് പ്രദേശത്ത് കുടിൽ AD[അല്ലെങ്കിൽ കുറഞ്ഞ അപകടസാധ്യതയുള്ള കെട്ടിടങ്ങൾ] അല്ലാത്ത ഒരു കെട്ടിടം നിർമ്മിക്കുകയോ, പുനർനിർമ്മിക്കുകയോ ചെയ്യുന്നതിന് ഏതെങ്കിലും ആൾ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അയാൾ സെക്രട്ടറിക്ക്-

(എ) കെട്ടിട സ്ഥാനത്തിന്റെ അംഗീകാരത്തിനായി, സ്ഥലത്തിന്റെ സൈറ്റ് പ്ലാനോടുകൂടി AD[രേഖാമൂലമുളള അപേക്ഷയോ അല്ലെങ്കിൽ ഓൺലൈൻ മുഖേനയുള്ള അപേക്ഷയോ],

(ബി) പണി നടത്തുന്നതിനുള്ള അനുവാദത്തിനായി തറയുടെ പ്ലാൻ, കെട്ടിടത്തിന്റെ പൊക്കം, അതിന്റെ വിഭാഗങ്ങൾ, പണിയുടെ വിവരണം എന്നിവയോടു കൂടി AD[രേഖാമൂലമുളള അപേക്ഷയോ അല്ലെങ്കിൽ ഓൺലൈൻ മുഖേനയുള്ള അപേക്ഷയോ], അയയ്ക്കക്കേണ്ടതാണ്.

വിശദീകരണം - ഈ ഉപവകുപ്പിൽ കെട്ടിടം എന്നതിൽ ഏതെങ്കിലും പൊതു തെരുവിന്റെ അതിർത്തിയായിട്ടുള്ളതോ, തെരുവിനോട് ചേർന്നു നിൽക്കുന്നതോ ആയ ഏതു പൊക്കത്തിലുമുള്ള ഒരു മതിൽ ഉൾപ്പെടുന്നതാണ്. 

(2) (1)-ആം ഉപവകുപ്പുപ്രകാരം നൽകുന്ന ഓരോ രേഖയിലും ഈ ആക്റ്റിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളോ, ബൈലാകളോ പ്രകാരം ആവശ്യമായേക്കാവുന്ന വിവരങ്ങൾ അടങ്ങിയിരിക്കേണ്ടതും അത് അങ്ങനെയുള്ള വിധത്തിൽ തയ്യാറാക്കിയിരിക്കേണ്ടതുമാണ്.


AD. 2021-ലെ 11-ആം ആക്ട് പ്രകാരം കൂട്ടി ചേര്‍ക്കപ്പെട്ടു. 12.02.2021  മുതല്‍ പ്രാബല്യത്തില്‍ വന്നു.