219എക്സ്. മാലിന്യ നിർമ്മാർജ്ജന ഫണ്ടിന്റെ രൂപീകരണം
ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഉണ്ടാകുന്ന മാലിന്യ നിർമ്മാർജ്ജന ആവശ്യങ്ങളിലേക്കായി, പ്രത്യേകിച്ചും പ്ലാസ്റ്റിക്സ് മാലിന്യ സംസ്കരണത്തിനായി, ഗ്രാമപഞ്ചായത്ത് ‘മാലിന്യ നിർമ്മാർജ്ജന ഫണ്ട്' എന്ന പേരിൽ ഒരു പ്രത്യേക നിധി സ്വരൂപിക്കേണ്ടതും, നിധിയിൽ,-
(എ) 219 ഡബ്ല്യ വകുപ്പിന്റെ (1)-ആം ഉപവകുപ്പിന്റെ (ബി) ഖണ്ഡപ്രകാരം ഈടാക്കുന്ന അധിക ഫീസ്;
(ബി) മാലിന്യനിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട കേസുകളിൽ ഈടാക്കുന്ന പിഴസംഖ്യ;
(സി) ഈ ആവശ്യത്തിലേക്കായി സർക്കാർ അനുവദിക്കുന്നതോ, മറ്റ് ഏജൻസികളോ, ആളോ നൽകുന്നതോ ആയ തുകകൾ;
എന്നിവ വരവുവയ്ക്കക്കേണ്ടതും ആയത് നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം കൈകാര്യം ചെയ്യേണ്ടതുമാണ്.]
No Comments