Skip to main content
[vorkady.com]

237. സർക്കാരിന് ലൈസൻസുകളും അനുവാദങ്ങളും വാങ്ങേണ്ടതില്ലെന്ന്

ഈ ആക്റ്റിലോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടത്തിലോ ബൈലായിലോ അടങ്ങിയിട്ടുള്ള യാതൊന്നും തന്നെ ഏതെങ്കിലും സംസ്ഥാന സർക്കാരിന്റെയോ കേന്ദ്ര സർക്കാരിന്റെയോ കൈവശമുള്ളതോ നിയന്ത്രണത്തിലിരിക്കുന്നതോ ആയ ഏതെങ്കിലും സ്ഥലത്തെയോ അങ്ങനെയുള്ള സർക്കാരിന്റെ വക വസ്തുവിനെയോ സംബന്ധിച്ച ലൈസൻസ് എടുക്കാൻ അങ്ങനെയുള്ള സർക്കാരിനോട് ആവശ്യപ്പെടുന്നതായി വ്യാഖ്യാനിക്കാൻ പാടില്ലാത്തതാകുന്നു.