Skip to main content
[vorkady.com]

15. അസിസ്റ്റന്റ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ

(1) സംസ്ഥാന തിരഞ്ഞെടുപ്പ കമ്മീഷന് ഏതെങ്കിലും തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനെ അയാളുടെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ സഹായിക്കുന്നതിലേക്കായി ഒന്നോ അതിൽ കൂടുതലോ ആളുകളെ അസിസ്റ്റന്റ്  തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻമാരായി സ്ഥാനനിർദ്ദേശം ചെയ്യാവുന്നതാണ്;

എന്നാൽ, അങ്ങനെയുള്ള ഓരോ ആളും സർക്കാരിലേയോ ഒരു പഞ്ചായത്തിലേയോ ഉദ്യോഗസ്ഥനായിരിക്കേണ്ടതാണ്.

(2) ഏതൊരു അസിസ്റ്റന്റ് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനും, തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിന് വിധേയമായി, തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥന്റെ എല്ലാ ചുമതലകളുമോ അവയിൽ ഏതെങ്കിലുമോ നിർവ്വഹിക്കാൻ ക്ഷമത ഉണ്ടായിരിക്കുന്നതാണ്.