E3[35എ. അംഗത്വം ഇല്ലാതാക്കൽ
(1) ഒരു പഞ്ചായത്തംഗം ഒരേ സമയം പാർലമെന്റിലേയോ അല്ലെങ്കിൽ സംസ്ഥാന നിയമസഭയിലേയോ ഒരംഗമായിരിക്കാൻ പാടില്ലാത്തതും, അതനുസരിച്ച്,-
(എ) പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾ തന്റെ ഉദ്യോഗത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് അദ്ദേഹം പാർലമെന്റിലേയോ സംസ്ഥാന നിയമസഭയിലേയോ ഒരംഗമാണെങ്കിൽ അങ്ങനെയുള്ള അംഗത്വം രാജിവച്ചിട്ടില്ലാത്തപക്ഷം, അല്ലെങ്കിൽ
(ബി) പാർലമെന്റിലേയോ സംസ്ഥാന നിയമസഭയിലേയോ ഒരംഗമായി തെരഞ്ഞെടുക്കപ്പെടുകയോ നോമിനേറ്റു ചെയ്യപ്പെടുകയോ ചെയ്യുന്ന ഒരു പഞ്ചായത്തംഗം അങ്ങനെയുള്ള ഉദ്യോഗത്തിൽ പ്രവേശിക്കുമ്പോൾ, ആ ആൾക്ക് പഞ്ചായത്തംഗത്തിന്റെ സ്ഥാനം ഒഴിവാകുന്നതാണ്.
E3. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു.01.10.2000മുതൽ പ്രാബല്യത്തിൽ വന്നു.
No Comments