Skip to main content
[vorkady.com]

101. കോടതി പാസ്സാക്കേണ്ട മറ്റ് ഉത്തരവുകൾ

100-ആം വകുപ്പിൻകീഴിലുള്ള ഒരു ഉത്തരവ് പുറപ്പെടുവിക്കുന്ന സമയത്ത്, കോടതി

(എ) തിരഞ്ഞെടുപ്പിൽ ഏതെങ്കിലും അഴിമതി പ്രവൃത്തി ചെയ്തിട്ടുണ്ടെന്നുള്ളതിനെക്കുറിച്ച്

(i) തിരഞ്ഞെടുപ്പിൽ ഏതെങ്കിലും അഴിമതിപ്രവൃത്തി ചെയ്തിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നോ ഇല്ലെന്നോ ഉള്ള തീർപ്പും ആ അഴിമതി പ്രവൃത്തിയുടെ സ്വഭാവവും;

(ii) ഏതെങ്കിലും അഴിമതി പ്രവൃത്തിക്ക് അപരാധികളായിട്ടുള്ളതായി വിചാരണയിൽ തെളിയിക്കപ്പെട്ടിട്ടുള്ള ആളുകൾ ആരെങ്കിലുമുണ്ടെങ്കിൽ, അവരെല്ലാവരുടേയും പേരുകളും ആ പ്രവൃത്തിയുടെ സ്വഭാവവും  രേഖപ്പെടുത്തുന്നതും;

(ബി) കൊടുക്കപ്പെടേണ്ട ആകെ ചെലവ് തുകകൾ നിശ്ചയിക്കുകയും ചെലവ് ആര് ആർക്ക് കൊടുക്കേണ്ടതാണെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നതും

ആയ ഉത്തരവു കൂടി പുറപ്പെടുവിക്കേണ്ടതാണ്.

എന്നാൽ (എ) ഖണ്ഡം (ii)-ആം ഉപഖണ്ഡത്തിൻകീഴിലെ ഒരു ഉത്തരവിൽ, ഹർജിയിൽ കക്ഷിയില്ലാത്ത ഒരാളെ -

(i) അയാളോട് കോടതി മുൻപാകെ ഹാജരാവുകയും അയാളെ അങ്ങനെയുള്ള ഉത്തരവിൽ പേര് പറയാതിരിക്കാൻ കാരണം കാണിക്കുകയും ചെയ്യാൻ അയാൾക്ക് നോട്ടീസ് നൽകിയിരിക്കുകയും

(ii) അയാൾ നോട്ടീസനുസരിച്ച് ഹാജരാകുന്നുവെങ്കിൽ, കോടതിയിൽ വിസ്തരിക്കപ്പെട്ടുകഴിഞ്ഞിരിക്കുകയും, അയാൾക്കെതിരായി തെളിവ് നൽകിയിരിക്കുകയും ചെയ്യുന്ന ഏതെങ്കിലും

സാക്ഷിയെ എതിർവിസ്താരം ചെയ്യാനും തന്റെ എതിർവാദത്തെളിവ് കൊണ്ടുവരാനും തനിക്കു പറയാനുള്ളത് പറയാനും അയാൾക്ക് അവസരം നൽകിയിരിക്കുകയും,

ചെയ്യാത്തപക്ഷം അയാളുടെ പേരു പറയാൻ പാടുള്ളതല്ല.