Skip to main content
[vorkady.com]

41. വരണാധികാരികൾ

ഓരോ പഞ്ചായത്തിനും പഞ്ചായത്തിലെ ഒരു സ്ഥാനമോ അല്ലെങ്കിൽ സ്ഥാനങ്ങളോ നികത്തുന്നതിനുള്ള ഓരോ തിരഞ്ഞെടുപ്പിനും, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, സർക്കാരുമായി കൂടിയാലോചിച്ച്, സർക്കാരിലേയോ അല്ലെങ്കിൽ ഒരു തദ്ദേശസ്വയംഭരണ സ്ഥാപ നത്തിലേയോ, E1[ഒന്നോ അതിലധികമോ ഉദ്യോഗസ്ഥരെ വരണാധികാരികളായി] സ്ഥാനനിർദ്ദേശം ചെയ്യുകയോ നാമനിർദ്ദേശം ചെയ്യുകയോ ചെയ്യേണ്ടതാണ്:

എന്നാൽ, ഈ വകുപ്പിലുള്ള യാതൊന്നും ഒരേ ആളെ അടുത്തടുത്തുള്ള ഒന്നിലധികം പഞ്ചായത്തുകൾക്കുള്ള വരണാധികാരിയായി സ്ഥാനനിർദ്ദേശം ചെയ്യുകയോ നാമനിർദ്ദേശം ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനെ തടയാൻ പാടില്ലാത്തതാകുന്നു.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു 24.03.1999 മുതൽ പ്രാബല്യത്തിൽ വന്നു.