Skip to main content
[vorkady.com]

274 മുനിസിപ്പൽ നിയമങ്ങളിലേയോ അവയ്ക്കു കീഴിലുണ്ടാക്കിയ ചട്ടങ്ങളിലേയോ വ്യവസ്ഥകൾ ബാധകമാക്കൽ

(1) പഞ്ചായത്തിന്റെ അപേക്ഷയിൻമേലോ അല്ലാതെയോ സർക്കാരിന് സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളെ സംബന്ധിച്ച് തൽസമയം പ്രാബല്യത്തിലിരിക്കുന്ന നിയമത്തിലേയോ അതിൻകീഴിൽ ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ചട്ടങ്ങളിലേയോ ഏതെങ്കിലും വ്യവസ്ഥകൾ ഒരു പഞ്ചായത്ത് പ്രദേശത്തേക്കോ, അതിൽ പ്രത്യേകമായി പറയുന്ന ഏതെങ്കിലും സ്ഥലത്തേക്കോ ബാധകമാക്കേണ്ടതാണെന്നും അവിടെ അത് പ്രാബല്യത്തിലിരിക്കേണ്ടതാണെന്നും ഗസറ്റ് വിജ്ഞാപനംമൂലം പ്രഖ്യാപിക്കാവുന്നതാണ്.

(2) അങ്ങനെ വിജ്ഞാപനം ചെയ്ത വ്യവസ്ഥകൾ, അവ പഞ്ചായത്ത് പ്രദേശത്തേക്കോ അതിൽ പ്രത്യേകമായി പറയുന്ന സ്ഥലത്തേക്കോ സ്വീകരിക്കുന്നതിന് ആവശ്യമാകാവുന്നതോ ഉചിതമാകാവുന്നതോ ആയ പ്രകാരം സാരാംശത്തെ ബാധിക്കാത്ത മാറ്റങ്ങളോടുകൂടി, വ്യാഖ്യാനിക്കപ്പെടേണ്ടതാണ്.