Skip to main content
[vorkady.com]

233. ഫാക്ടറികൾ പണിയുന്നതിനും യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള അനുവാദം

E1[(1)] യാതൊരാളും, ഗ്രാമപഞ്ചായത്തിന്റെ അനുമതി കൂടാതെയും, ആ അനുമതിയിൽ നിർദ്ദേശിച്ചിട്ടുള്ള ഉപാധികൾക്കനുസൃതമായിട്ടല്ലാതെയും,-

ആവിശക്തിയോ, ജലശക്തിയോ മറ്റു യാന്ത്രിക ശക്തിയോ വൈദ്യുത ശക്തിയോ ഉപയോഗിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും ഫാക്ടറിയോ, വർക്ക്ഷാപ്പോ, പണിസ്ഥലമോ നിർമ്മിക്കുകയോ സ്ഥാപിക്കുകയോ,(ബി) മേൽപ്പറഞ്ഞപ്രകാരമുള്ള ഏതെങ്കിലും ശക്തികൊണ്ട് ഓടുന്നതും, E1[ഈ ആക്റ്റിലേയോ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളിലേയോ വ്യവസ്ഥകൾ പ്രകാരം ഒഴിവാക്കപ്പെട്ട] യന്ത്രമോ, നിർമ്മാണയന്ത്രമോ അല്ലാത്തതുമായ ഏതെങ്കിലും യന്ത്രമോ നിർമ്മാണയന്ത്രമോ ഏതെങ്കിലും പരിസരങ്ങളിൽ സ്ഥാപിക്കുകയോ; 

(ബി) മേൽപ്പറഞ്ഞപ്രകാരമുള്ള ഏതെങ്കിലും ശക്തികൊണ്ട് ഓടുന്നതും, E1[ഈ ആക്റ്റിലേയോ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ട ചട്ടങ്ങളിലേയോ വ്യവസ്ഥകൾ പ്രകാരം ഒഴിവാക്കപ്പെട്ട] യന്ത്രമോ, നിർമ്മാണയന്ത്രമോ അല്ലാത്തതുമായ ഏതെങ്കിലും യന്ത്രമോ നിർമ്മാണയന്ത്രമോ ഏതെങ്കിലും പരിസരങ്ങളിൽ സ്ഥാപിക്കുകയോ;

ചെയ്യാൻ പാടില്ലാത്തതാകുന്നു.

E1[(2) (1)-ആം ഉപവകുപ്പ് പ്രകാരം അനുവാദത്തിനുള്ള അപേക്ഷ നിർണ്ണയിക്കപ്പെട്ട ഫാറത്തിലും മറ്റ് വിശദാംശങ്ങളോടുകൂടിയും സെക്രട്ടറിയെ W3[അല്ലെങ്കിൽ സെക്രട്ടറി അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനെ] സംബോധന ചെയ്തു കൊണ്ട് ഗ്രാമപഞ്ചായത്തിന് നൽകേണ്ടതാണ്.

W4[(2എ) അപേക്ഷ, അനുബന്ധ രേഖകൾ സഹിതം ലഭിച്ചാൽ സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ, അപേക്ഷകന് നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള ഫാറത്തിൽ കൈപ്പറ്റു രസീതു നൽകേണ്ടതും, അപേക്ഷയും എല്ലാ അനുബന്ധ രേഖകളും പ്രസ്തുത സ്ഥലത്തുവച്ചുതന്നെ പരിശോധിക്കേണ്ടതും ആവശ്യമായ അനുബന്ധ രേഖകൾ, ഏതെങ്കിലും അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടില്ല എന്ന് കാണുന്ന പക്ഷം, സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ സമർപ്പിക്കാൻ വിട്ടു പോയരേഖകളുടെപട്ടിക, ഉടൻ തന്നെ രേഖാ മൂലം അപേക്ഷകനെ അറിയിക്കേണ്ടതും, അപ്രകാരമുള്ള രേഖകൾ എത്രയും വേഗം, എന്നാൽ അപേക്ഷ ലഭിച്ച തീയതി മുതൽ അഞ്ചുദിവസം കഴിയുന്നതിനു മുൻപായി സമർപ്പിക്കുവാൻ അപേക്ഷകനെ അനുവദിക്കേണ്ടതുമാണ്.] 

W5[(3) സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ, എത്രയും വേഗം,അനുവാദത്തിനായി അപേക്ഷിച്ചിരിക്കുന്ന,ഫാക്ടറിയുടെയോ വർക്ക് ഷോപ്പിൻറെയോ ജോലി സ്ഥലത്തിൻറെയോ സ്ഥാപിക്കലോ, യന്ത്രസാമഗ്രികളുടെയോ മാനുഫാക്ചറിംഗ് പ്ലാൻറിൻറെയോ സ്ഥാപിക്കലോ പരിസരത്തെ ജനസാന്ദ്രതമൂലമോ ശല്യമോ മലിനീകരണമോ ഉണ്ടാക്കാനിടയുണ്ടെന്ന കാരണത്താലോ ആക്ഷേപമുണ്ടെങ്കിൽ അന്വേഷണം നടത്തേണ്ടതും ഗ്രാമപഞ്ചായത്തിന് റിപ്പോർട്ട് ചെയ്യേണ്ടതും ഗ്രാമപഞ്ചായത്ത്, അപേക്ഷയും സെക്രട്ടറിയുടെയും (4)-ആം ഉപവകുപ്പിൽ വ്യക്തമാക്കിയിട്ടുള്ള മറ്റു അധികാരികളുടെയും റിപ്പോർട്ടുകൾ പരിഗണിച്ചതിനു ശേഷം,കഴിയുന്നതും വേഗം, എങ്ങനെയായിരുന്നാലും അപേക്ഷ കിട്ടിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം അപേക്ഷിച്ചിട്ടുള്ള അനുവാദം പൂർണ്ണമായോ അതിന് യുക്തമെന്ന് തോന്നുന്ന മറ്റു വ്യവസ്ഥകൾക്ക് വിധേയമായോ അനുവദിക്കേണ്ടതുമാണ്.]

(4) (3)-ആം ഉപവകുപ്പിൻകീഴിൽഅനുവാദം W6[അനുവാദം നൽകുന്നതിന്] മുമ്പ്  W7[സെക്രട്ടറി],-

(എ) ഫാക്ടറിയോ വർക്ക്ഷോപ്പോ ജോലിസ്ഥലമോ പരിസരമോ 1948-ലെ ഫാക്ടറീസ് ആക്റ്റ് (1948-ലെ 63-ആം കേന്ദ്ര ആക്റ്റിന്റെ പരിധിയിൽ വരുന്നതാണെങ്കിൽ ഫാക്ടറിയുടെയോ വർക്ക്ഷോപ്പിന്റെയോ ജോലി സ്ഥലത്തിന്റെയോ പരിസരങ്ങളുടെയോ പ്ലാനിൽ വെന്റിലേഷൻ, വെളിച്ചം ഇവയുടെ പര്യാപ്തതയും മുറികളുടെയും കതകുകളുടെയും ഉയരവും വലിപ്പവും ആവ ശ്യത്തിനുണ്ടോ എന്നും തീപിടുത്തമുണ്ടായാൽ പുറത്തേക്ക് കടക്കാനുള്ള മാർഗ്ഗങ്ങളുടെ അനുയോജ്യതയും നിർണ്ണയിക്കപ്പെടാവുന്ന മറ്റ് സംഗതികളും സംബന്ധിച്ച് 1948-ലെ ഫാക്ടറീസ് ആക്റ്റി (1948-ലെ 63-ആം കേന്ദ്ര ആക്റ്റ്)ൻ കീഴിൽ നിയമിച്ച ഫാക്ടറീസ് ഇൻസ്പെക്ടറുടെയോ അല്ലെങ്കിൽ ആ പ്രദേശത്ത് അധികാരിതയുള്ള ഇൻഡസ്ട്രീസ് എക്സൈൻഷൻ ഓഫീസറുടെ പദവിയിൽ താഴെയല്ലാത്ത വ്യവസായ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെയോ ഒരു റിപ്പോർട്ടും;

(ബി) W8[അപേക്ഷകൻ, ആശുപ്രതിയോ ക്ലിനിക്കോ പാരാമെഡിക്കൽ സ്ഥാപനമോ ക്ലിനിക്കൽ ലബോറട്ടറിയോ മറ്റ് ഏതെങ്കിലും ആരോഗ്യ പരിപാലന സ്ഥാപനമോ ആകുന്ന സംഗതിയിൽ] സ്ഥാപിക്കാനുദ്ദേശിക്കുന്ന യന്ത്രസാമഗ്രികളുടെ ബന്ധപ്പെട്ട കണക്റ്റഡ് ലോഡ് ഇരുപത്തിയഞ്ചു കുതിരശക്തിയിൽ കവിയുന്നതോ അല്ലെങ്കിൽ യന്ത്രസാമഗ്രികളുടെയും മറ്റ് സ്ഥാപന ങ്ങളുടെയും സ്വഭാവം ശല്യമോ മലിനീകരണമോ ഉണ്ടാക്കാൻ സാദ്ധ്യതയുള്ളതോ ആണെങ്കിൽ ശല്യത്തിന്റെയോ മലിനീകരണത്തിന്റെയോ സാദ്ധ്യതയെ സംബന്ധിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ ഒരു റിപ്പോർട്ടും;

(സി) സ്ഥാപിക്കാനുദ്ദേശിക്കുന്ന വ്യവസായം ഹൈടെൻഷൻ വൈദ്യുതിയുടേയോ പെട്ടെന്ന് കത്തിപ്പടരാവുന്നതോ പൊട്ടിത്തെറിക്കുന്നതോ ആയ സാധനങ്ങളുടെയോ ഉപയോഗം ഉൾക്കൊള്ളുന്നതാണെങ്കിൽ ആസൂത്രണം ചെയ്യപ്പെട്ടിട്ടുള്ള അഗ്നിപ്രതിരോധവും അഗ്നിശമനവും പ്രവർത്തനങ്ങളുടെ പര്യാപ്തത സംബന്ധിച്ച് ഡിവിഷണൽ ഫയർ ആഫീസറുടെ അല്ലെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റെ ഒരു റിപ്പോർട്ടും, വാങ്ങുകയും പരിഗണിക്കുകയും ചെയ്യേണ്ടതാണ്:

എന്നാൽ, ഏതെങ്കിലും വ്യവസായം മലിനീകരണം ഉണ്ടാക്കുന്നതല്ലെന്ന് ഇതിലേക്ക് അധികാരപ്പെടുത്തിയ വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥനോ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡോ ശുപാർശ ചെയ്തിട്ടുള്ള ഒരു പ്രഖ്യാപനം അപേക്ഷകൻ നൽകുകയാണെങ്കിൽ അത്തരം വ്യവസായത്തെ സംബന്ധിച്ച് (ബി) ഖണ്ഡത്തിൻ കീഴിലുള്ള റിപ്പോർട്ട് ആവശ്യപ്പെടാവുന്നതല്ല.

(5) ഈ വകുപ്പിൻ പ്രകാരമുള്ള അനുവാദം നൽകുന്നത്,-

(എ) യന്ത്രസാമഗ്രികൾ മാറ്റിവയ്ക്കുന്നത് സംബന്ധിച്ചും ഫീസ് വസൂലാക്കുന്നതു സംബന്ധിച്ചും പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ചും നിർണ്ണയിക്കപ്പെടാവുന്ന നിയന്ത്രണങ്ങൾക്കും നിബന്ധനകൾക്കും വിധേയമായിരിക്കുന്നതും,

(ബി) 235 എഫ്, 235 എച്ച് എന്നീ വകുപ്പുകളിലോ അല്ലെങ്കിൽ 235 പി, 235 ക്യൂ എന്നീ വകുപ്പുകളിലോ അടങ്ങിയിട്ടുള്ള സംഗതികൾ പാലിക്കുന്നതിൽനിന്നും ഒഴിവാക്കപ്പെട്ടതായി പരിഗണിക്കാൻ പാടില്ലാത്തതും ആകുന്നു. 

W9[(6) ഈ വകുപ്പ് പ്രകാരം, അനുവാദത്തിനുവേണ്ടിയുള്ള അപേക്ഷ ലഭിച്ച തീയതി മുതൽ മുപ്പത് ദിവസത്തിനുള്ളിൽ, സെക്രട്ടറി അതിന്മേലുള്ള ഏതെങ്കിലും ഉത്തരവ് അപേക്ഷകനെ അറിയിക്കാതിരിക്കുന്ന പക്ഷം ആക്ടിലെയും ചട്ടങ്ങളിലെയും ബൈലോകളിലെയും വ്യവസ്ഥകൾക്കും ചുമത്താവുന്ന മറ്റ് എല്ലാ നിബന്ധനകൾക്കും വിധേയമായി, അപേക്ഷയിൽ ആവശ്യപ്പെട്ട കാലയളവിലേക്ക് അനുമതി നൽകിയതായി കരുതപ്പെടുന്നതും,അതിനുശേഷം ഏതെങ്കിലും വ്യവസ്ഥ ലംഘിക്കപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടാൽ അപേക്ഷകന്, ലൈസൻസ് റദ്ദാക്കുന്നതിനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട്, ഒരു കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനു ശേഷവും, പ്രസ്തുത നോട്ടീസിൽ വ്യക്തമാക്കിയിട്ടുള്ള സമയത്തിനകം ലഭിച്ച മറുപടി, ഏതെങ്കിലും ഉണ്ടെങ്കിൽ അത്, പരിശോധിച്ചതിനുശേഷവും, ലൈസൻസ്റദ്ദാക്കുവാൻ സെക്രട്ടറിക്ക് അധികാരമുണ്ടായിരിക്കുന്നതും, അപ്രകാരം ലൈസൻസ് റദ്ദാക്കുന്നതിൻമേൽ സെക്രട്ടറിക്ക് അഞ്ചുലക്ഷം രൂപയിൽ കവിയാത്ത ഒരു പിഴ അപേക്ഷകന് മേൽ ചുമത്താവുന്നതുമാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.
W3. 2018–ലെ 14-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു. 20.102017 മുതല്‍ പ്രാബല്യത്തില്‍ വന്നു.
W4. 2018–ലെ 14-ആം ആക്റ്റ് പ്രകാരം(2ഏ) ഉപവകുപ്പ് ചേർക്കപ്പെട്ടു. 20.102017 മുതല്‍ പ്രാബല്യത്തില്‍ വന്നു.
W5. (3)-ആംഉപവകുപ്പിന് പകരം 2018–ലെ 14-ആം ആക്റ്റ് പ്രകാരം ചേര്‍ക്കപ്പെട്ടു.20.102017 മുതല്‍ പ്രാബല്യത്തില്‍ വന്നു. അതിനു മുമ്പ് ഇങ്ങനെ:
“(3) സെക്രട്ടറി, അപേക്ഷ കിട്ടിയാൽ കഴിയുന്നതും വേഗം, അനുവാദത്തിനായി അപേക്ഷിച്ചിരിക്കുന്ന ഫാക്ടറിയുടെയോ വർക്ക്ഷോപ്പിന്റെയോ ജോലിസ്ഥലത്തിന്റെയോ, സ്ഥാപിക്കലോ, യന്ത്രസാമഗ്രികളുടെയോ, മാനുഫാക്ചറിംഗ് പ്ലാന്റിന്റെയോ, സ്ഥാപിക്കലോ, പരിസരത്തെ ജനസാന്ദ്രത മൂലമോ ശല്യമോ മലിനീകരണമോ ഉണ്ടാക്കാനിടയുണ്ടെന്ന കാരണത്താലോ ആക്ഷേപമുണ്ടെങ്കിൽ വിവരം ഗ്രാമപഞ്ചായത്തിന് റിപ്പോർട്ട് ചെയ്യേണ്ടതും, ഗ്രാമപഞ്ചായത്ത് അപേക്ഷയുംസെക്രട്ടറിയുടെയും (4)-ആം ഉപവകുപ്പിൽ പറഞ്ഞിരിക്കുന്ന മറ്റ് അധികാരികളുടെയും റിപ്പോർട്ടുകളും പരിഗണിച്ചശേഷം കഴിയുന്നതും വേഗം എങ്ങനെയായിരുന്നാലും അപേക്ഷ കിട്ടിയ തീയതി മുതൽ അറുപതു ദിവസത്തിനകം,
(എ) അപേക്ഷിച്ചിട്ടുള്ള അനുവാദം പൂർണ്ണമായോ അതിനു യുക്തമെന്നു തോന്നുന്ന മറ്റു വ്യവസ്ഥകൾക്ക് വിധേയമായോ അനുവദിക്കാവുന്നതും; അല്ലെങ്കിൽ
(ബി) രേഖപ്പെടുത്തേണ്ട കാരണങ്ങളാൽ അനുവാദം നിരസിക്കാവുന്നതും,ആകുന്നു.”
W6. 2018–ലെ 14-ആം ആക്റ്റ് പ്രകാരം“അനുവാദം നൽകുന്നതിനോ നിരസിക്കുന്നതിനോ” എന്നീ വാക്കുകൾക്കു പകരം ചേർക്കപ്പെട്ടു.20.10.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു. 
W7. 2018–ലെ 14-ആം ആക്റ്റ് പ്രകാരം “ഗ്രാമപഞ്ചായത്ത്”എന്ന വാക്കിന് പകരം ചേർക്കപ്പെട്ടു. 20.10.2017 മുതല്‍ പ്രാബല്യത്തില്‍ വന്നു.
W8. 2018–ലെ 14-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു. 20.102017 മുതല്‍ പ്രാബല്യത്തില്‍ വന്നു.