Skip to main content
[vorkady.com]

14. തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ

(1) ഒരു ഗ്രാമപഞ്ചായത്തിലുൾപ്പെട്ട എല്ലാ നിയോജകമണ്ഡലങ്ങളിലേയും വോട്ടർ പട്ടികകൾ ഒരു തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ നിർണ്ണയിക്കപ്പെടുന്ന പ്രകാരം തയ്യാറാക്കുകയും പുതുക്കുകയും ചെയ്യേണ്ടതും, അയാൾ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരുമായി ആലോചിച്ച് ഇതിലേക്കായി സ്ഥാന നിർദ്ദേശം ചെയ്യുകയോ നാമനിർദ്ദേശം ചെയ്യുകയോ ചെയ്യുന്ന, സർക്കാരിന്റെയോ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ
ഉദ്യോഗസ്ഥനായിരിക്കേണ്ടതുമാണ്.

(2) തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥന്, നിർണ്ണയിക്കപ്പെടാവുന്ന നിയന്ത്രണങ്ങൾക്ക് വിധേയമായി, നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടർപട്ടികകൾ തയ്യാറാക്കുന്നതിലേക്കും പുതുക്കുന്നതിലേക്കും വേണ്ടി അനുയോജ്യരായ എയിഡഡ് സ്കൂൾ ഉൾപ്പെടെയുള്ള സ്കൂൾ അദ്ധ്യാപകരെയോ, സർക്കാർ ജീവനക്കാരെയോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെയോ നിയോഗിക്കാവുന്നതാണ്.