Skip to main content
[vorkady.com]

43. വരണാധികാരി എന്നതിൽ വരണാധികാരിയുടെ ചുമതലകൾ നിർവ്വഹിക്കുന്ന അസിസ്റ്റന്റ് വരണാധികാരികളും ഉൾപ്പെടുമെന്ന്

സന്ദർഭം മറ്റ് വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം, വരണാധികാരിയെക്കുറിച്ചുള്ള ഈ ആക്റ്റിലെ പരാമർശങ്ങളിൽ 42-ആം വകുപ്പ് (2)-ആം ഉപവകുപ്പുപ്രകാരം നിർവ്വഹിക്കുവാൻ തന്നെ അധികാരപ്പെടുത്തുന്ന ഏതെങ്കിലും ചുമതല നിർവ്വഹിക്കുന്ന ഒരു അസിസറ്റന്റ് വരണാധികാരിയും ഉൾപ്പെടുന്നതായി കരുതപ്പെടേണ്ടതാകുന്നു.