267. രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ട്യൂട്ടോറിയൽ സ്ഥാപനം പരിപാലിക്കുകയും നടത്തുകയും ചെയ്യുന്നതിനുള്ള ശിക്ഷ
ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി ഒരു ട്യൂട്ടോ റിയൽ സ്ഥാപനം പരിപാലിക്കുകയോ നടത്തുകയോ ചെയ്യുന്ന ഏതെങ്കിലും ആളോ, ഈ ആക്റ്റിൻ കീഴിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങാതെ ഒരു ട്യൂട്ടോറിയൽ സ്ഥാപനം നടത്തുകയോ പരി പാലിക്കുകയോ ചെയ്യുന്നതോ അല്ലെങ്കിൽ തനിക്കു നൽകിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കി യതിനുശേഷവും അങ്ങനെയുള്ള ഒരു സ്ഥാപനം തുടർന്നും നടത്തുന്നതോ ആയ ഏതെങ്കിലും ആളോ കുറ്റസ്ഥാപനത്തിൻമേൽ ആയിരം രൂപ വരെയുള്ള പിഴ ശിക്ഷയും കുറ്റം തുടരുന്ന ഓരോ ദിവസത്തിനും നൂറു രൂപാവരെയാകാവുന്ന അധിക പിഴ ശിക്ഷയും നൽകി) ശിക്ഷിക്കപ്പെടേണ്ടതാണ്.
No Comments