64. ഒരു പോളിംഗ് ഏജന്റിന്റെയോ വോട്ടെണ്ണൽ ഏജന്റിന്റെയോ നിയമനം പിൻവലിക്കലോ മരണമോ
(1) പോളിംഗ് ഏജന്റിന്റെ ഏത് പിൻവലിക്കലും സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ ഒപ്പു വയ്ക്കേണ്ടതും, നിർണ്ണയിക്കപ്പെടുന്ന ഉദ്യോഗ്സ്ഥന്റെ പക്കൽ അത് ഏൽപ്പിക്കുന്ന തീയതി മുതൽ അത് പ്രാബല്യത്തിൽ വരുന്നതും, വോട്ടെടുപ്പ് സമാപിക്കുന്നതിന് മുൻപ്, അങ്ങനെയുള്ള പിൻവലിക്കലോ പോളിംഗ് ഏജന്റിന്റെ മരണമോ സംഭവിക്കുന്നതായാൽ, സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ വോട്ടെടുപ്പ് സമാപിക്കുന്നതിന് മുൻപ് ഏത് സമയത്തും, മറ്റൊരു പോളിംഗ് ഏജന്റിനെ നിർണ്ണയിക്കപ്പെടുന്ന രീതിയിൽ നിയമിക്കാവുന്നതും, അങ്ങനെയുള്ള നിയമനത്തിന്റെ നോട്ടീസ് നിർണ്ണയിക്കപ്പെടാവുന്ന അങ്ങനെയുള്ള ഉദ്യോഗസ്ഥന് നിർണ്ണയിക്കപ്പെട്ട രീതിയിൽ ഉടൻ തന്നെ നൽകേണ്ടതുമാണ്.
(2) വോട്ടെണ്ണൽ ഏജന്റിന്റെ നിയമനത്തിന്റെ ഏതു പിൻവലിക്കലും, സ്ഥാനാർത്ഥിയോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റോ ഒപ്പുവയ്ക്കക്കേണ്ടതും വരണാധികാരിയുടെ പക്കൽ അത് ഏൽപ്പിക്കുന്ന തീയതി മുതൽ അത് പ്രാബല്യത്തിൽ വരുന്നതും, വോട്ടെണ്ണലിന്റെ ആരംഭത്തിന് മുമ്പ് അങ്ങനെയുള്ള പിൻവലിക്കലോ വോട്ടെണ്ണൽ ഏജന്റിന്റെ മരണമോ സംഭവിക്കുന്നതായാൽ, സ്ഥാനാർത്ഥിക്കോ അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിനോ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുൻപ് ഏതു സമയത്തും മറ്റൊരു വോട്ടെണ്ണൽ ഏജന്റിനെ നിർണ്ണയിക്കപ്പെടുന്ന രീതിയിൽ നിയമിക്കാവുന്നതും അങ്ങനെയുള്ള നിയമനത്തിന്റെ നോട്ടീസ് വരണാധികാരിക്ക് നിർണ്ണയിക്കപ്പെടുന്ന രീതിയിൽ ഉടൻതന്നെ നൽകേണ്ടതുമാണ്.
No Comments