Skip to main content
[vorkady.com]

E1[205ഇ. സ്ഥാപനങ്ങൾ മുതലായവയുടെ പേരു നൽകുന്നതിന് ആവശ്യപ്പെടൽ

(1) സെക്രട്ടറി ഓരോ വർഷവും ഏപ്രിൽ മാസത്തിൽ, നോട്ടീസുമൂലം, ഓരോ ആഫീസ് മേധാവിയോടും അല്ലെങ്കിൽ 205 ഡി വകുപ്പുപ്രകാരം തൊഴിൽ നികുതി ഈടാക്കാൻ ബാദ്ധ്യസ്ഥനായ ആളോടും, തന്റെ നിയന്ത്രണത്തിൻ കീഴിലുള്ള ആഫീസുകളുടേയോ സ്ഥാപനങ്ങളുടേയോ പേരുകളും മേൽ വിലാസങ്ങളും നോട്ടീസിൽ നിർദ്ദേശിക്കുന്ന സമയത്തിനുള്ളിൽ നൽകുന്നതിന് ആവശ്യപ്പെടേണ്ടതാണ്.

(2) (1)-ആം ഉപവകുപ്പുപ്രകാരം സെക്രട്ടറി ആവശ്യപ്പെട്ടതായ വിവരങ്ങൾ, നിർദ്ദേശിക്കുന്ന അങ്ങനെയുള്ള സമയത്തിനുള്ളിൽ, എല്ലാ ആഫീസ് മേധാവികളും സെക്രട്ടറിക്ക് നൽകേണ്ടതും ആഫീസ് മേധാവിയുടെ പേരും ഉദ്യോഗപ്പേരും നൽകേണ്ടതും എപ്പോഴെല്ലാം ആഫീസ് മേധാവിക്ക് മാറ്റ മുണ്ടാകുന്നുവോ അപ്പോഴെല്ലാം ആ വിവരം സെക്രട്ടറിയെ അറിയിക്കേണ്ടതുമാണ്.

(3) (1)-ആം ഉപവകുപ്പുപ്രകാരം നൽകിയ വിവരങ്ങൾ കൈപ്പറ്റിയാലുടൻ സെക്രട്ടറി, ആ ആവശ്യത്തിലേക്കായി സൂക്ഷിച്ചിട്ടുള്ള രജിസ്റ്ററിൽ ആഫീസുകളുടേയോ സ്ഥാപനങ്ങളുടേയോ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.