Skip to main content
[vorkady.com]

251. നികുതി ചുമത്തലും മറ്റും ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്ന്

(1) ഈ ആക്റ്റിന്റെ അധികാരത്തിൻ കീഴിൽ ചെയ്തിട്ടുള്ള നികുതി ചുമത്തിലോ, ആവശ്യപ്പെടലോ, E1[ചുമത്തിയിട്ടുള്ള ഏതെങ്കിലും ചാർജോ]

(എ) ഏതെങ്കിലും ആളിന്റെ പേരോ താമസസ്ഥലമോ ബിസിനസ് നടത്തുന്ന സ്ഥലമോ തൊഴിലോ; അഥവാ

(ബി) ഏതെങ്കിലും ഭൂമിയുടെയോ സാധനത്തിന്റെയോ വിവരണമോ, അഥവാ

(സി) തിട്ടപ്പെടുത്തിയതോ ആവശ്യപ്പെട്ടതോ ചുമത്തിയതോ ആയ E1[തുകയോ സംബന്ധിച്ച കൈത്തെറ്റോ ഏതെങ്കിലും പിശകോ സംഭവിച്ചതിന്റെ പേരിൽ ചോദ്യം ചെയ്യുകയോ ബാധകമാക്കുകയോ ചെയ്യാൻ പാടുള്ളതല്ല]:

എന്നാൽ ഈ ആക്റ്റിലെ വ്യവസ്ഥകൾ സാരാംശത്തിലും ഫലത്തിലും പാലിച്ചിരിക്കേണ്ടതാകുന്നു. എന്നുമാത്രമല്ല, ഈ ആക്റ്റിന്റെ കീഴിലുള്ള യാതൊരു നടപടികളും, അതിന്റെ രൂപത്തിലുള്ള ഏതെങ്കിലും പോരായ്മ മാത്രം കാരണമാക്കി, ഏതെങ്കിലും കോടതി റദ്ദാക്കുകയോ അസ്ഥിരപ്പെടു ത്തുകയോ ചെയ്യാൻ പാടില്ലാത്തതാകുന്നു. 

(2) ഈ ആക്റ്റിന്റെ വ്യവസ്ഥകൾ സാരാംശത്തിലും ഫലത്തിലും അനുസരിച്ചിട്ടുള്ള പക്ഷം ഈ ആക്റ്റിന്റെ അധികാരത്തിൻ കീഴിൽ പിരിച്ചെടുത്തിട്ടുള്ള ഏതെങ്കിലും തുക വീണ്ടെടുക്കാനോ പ്രസ്തുത അധികാരത്തിൻ കീഴിൽ നടത്തിയ തുക ചുമത്തലോ പിരിച്ചെടുക്കലോ സംബന്ധിച്ച നഷ്ടപരിഹാരം ലഭിക്കുന്നതിനോ യാതൊരു വ്യവഹാരവും ഏതെങ്കിലും കോടതിയിൽ കൊടുക്കാൻ പാടില്ല.

(3) ഈ ആക്റ്റോ അതിൻപ്രകാരം ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളോ ബൈലാകളോ സാരാംശത്തിലും ഫലത്തിലും അനുസരിച്ചിട്ടുള്ളപക്ഷം ബില്ലിലോ, നോട്ടീസിലോ, പട്ടികയിലോ, ഫാറത്തിലോ, സമൻസിലോ, ഡിമാന്റ് നോട്ടീസിലോ, ജപ്തിവാറണ്ടിലോ, വസ്തുവിവരപട്ടികയിലോ അതുമായി ബന്ധപ്പെട്ട മറ്റു നടപടികളിലോ എന്തെങ്കിലും തെറ്റോ പിഴവോ കുറവോ ഉണ്ടെന്നുള്ള കാരണത്താൽ ഈ ആക്റ്റിന്റെ കീഴിലുള്ള ഏതെങ്കിലും ജപ്തിയോ, വിൽപ്പനയോ നിയമവിരുദ്ധമാണെന്നോ അത് തയ്യാറാക്കിയ ആൾ തന്റെ അധികാരപരിധിയെ അതിക്രമിച്ചെന്നോ കരുതപ്പെടാൻ പാടില്ല.


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.