Skip to main content
[vorkady.com]

217. സർക്കാർ നല്കുന്ന വായ്പകളും മുൻകുറുകളും വസൂലാക്കൽ

(1) 1963-ലെ കേരള തദ്ദേശാധികാരസ്ഥാന വായ്പകൾ ആക്റ്റിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, സർക്കാരിന് പഞ്ചായത്ത് ഫണ്ട് സൂക്ഷിക്കുന്ന ഏതൊരാളോടും അധികൃത വായ്പകളുടെ സേവനത്തിലേക്കുള്ള ചാർജുകൾ ഒഴികെ ഈ ആക്റ്റുപ്രകാരം ഏതു കാര്യത്തിനാണോ പഞ്ചായത്തു ഫണ്ട് വിനിയോഗിക്കാവുന്നത് അക്കാര്യത്തിലേക്ക്, പ്രസിഡന്റിന് അവർ നല്കിയ വല്ല വായ്പയോ മുൻകൂറോ ആ ഫണ്ടിൻമേലുള്ള മറ്റേതെങ്കിലും ചാർജിനേക്കാൾ മുൻഗണന നൽകി അവർക്ക് മടക്കിക്കൊടുക്കാൻ ഉത്തരവുമൂലം നിർദ്ദേശിക്കാവുന്നതാണ്.

(2) (1)-ആം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഉത്തരവ് ആർക്കാണോ നല്കിയിരിക്കുന്നത് ആ ആൾ ആ ഉത്തരവ് പാലിക്കാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.