Skip to main content
[vorkady.com]

E1[219പി. കുറ്റക്കാരനെ സംബന്ധിച്ച അനുമാനം

ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഏതെങ്കിലും പരിസരത്ത് അടിഞ്ഞുകൂടിയ ചവറോ അസഹ്യതയുണ്ടാക്കുന്ന വസ്തുക്കളോ വാണിജ്യ അവശിഷ്ടങ്ങളോ പ്രത്യേക മാലിന്യങ്ങളോ ആപൽക്കരമായ മാലിന്യങ്ങളോ അവസ്കൃതമോ മലിനീകൃതമോ ആയ വസ്തുക്കളോ ഈ ആക്റ്റിലെ വ്യവസ്ഥകൾക്കു വിപരീതമായി ഏതെങ്കിലും സ്ഥലത്ത് നിക്ഷേപിക്കുന്നതായാൽ, മറിച്ചു തെളിയിക്കപ്പെടാത്തിടത്തോളം, അങ്ങനെയുള്ള പരിസരത്തിന്റെ കൈവശക്കാരൻ അത്തരത്തിലുള്ള ലംഘനം നടത്തിയതായി കണക്കാക്കുന്നതാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.