Skip to main content
[vorkady.com]

229. പൊതുകശാപ്പുശാലകൾ

(1) ഗ്രാമപഞ്ചായത്തിന്, പൊതു കശാപ്പുശാലകളായി ഉപയോഗിക്കുവാൻ സ്ഥലങ്ങൾ ഏർപ്പെടുത്താവുന്നതും, അവയുടെ ഉപയോഗത്തിന് നിർണ്ണയിക്കപ്പെടാവുന്ന പരമാവധിയിൽ കവിയാത്ത വാടകയും ഫീസും ചുമത്താവുന്നതും ആകുന്നു. എന്നാൽ അത്തരം കശാപ്പുശാലകൾ നടത്തുന്നത് സംബന്ധിച്ച് സമീപവാസികളായ ആളുകളിൽനിന്നും എന്തെങ്കിലും പരാതി ലഭിക്കുന്ന പക്ഷം അത്തരം പരാതി വിശദമായി പരിശോധന നടത്തിയശേഷം മാത്രമേ കശാപ്പുശാലകൾ തുടങ്ങാൻ നടപടി സ്വീകരിക്കാവു.

(2) ഗ്രാമപഞ്ചായത്തിന്, ഒരു സമയം മൂന്ന് കൊല്ലത്തിലധികമാകാത്ത ഏതെങ്കിലും കാലത്തേക്കും അതിന് യുക്തമെന്ന് തോന്നുന്ന വ്യവസ്ഥകളിൻമേലും നിബന്ധനകളിൻമേലും അങ്ങനെയുള്ള വാടകകളും ഫീസും പിരിക്കുന്നത് കുത്തകയ്ക്ക് കൊടുക്കാവുന്നതാണ്.