Skip to main content
[vorkady.com]

M2,AC2[[74ബി]. തെരഞ്ഞെടുപ്പുകളിൽ വോട്ടിംഗ് യന്ത്രം ഉപയോഗിക്കൽ

ഈ ആക്റ്റിലോ അതിൻകീഴിൽ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങളിലോ എന്തുതന്നെ അടങ്ങിയിരുന്നാലും ഓരോ പ്രദേശങ്ങളിലെയും സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിക്കുന്ന ഏതൊരു തെരഞ്ഞെടുപ്പിലും നിർണ്ണയിക്കപ്പെടാവുന്ന പ്രകാരം വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് വോട്ട് നൽകുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്യുന്ന സമ്പ്രദായം സ്വീകരിക്കാവുന്നതാണ്.

വിശദീകരണം - ഈ വകുപ്പിന്റെ ഉദ്ദേശത്തിനായി "വോട്ടിംഗ് യന്ത്രം" എന്നാൽ വോട്ടുകൾ നൽകുന്നതിനോ രേഖപ്പെടുത്തുന്നതിനോ വേണ്ടി ഉപയോഗിക്കുന്ന ഏതൊരു ഇലക്സ്ട്രോണിക്സ് യന്ത്രമോ മറ്റേതെങ്കിലും യന്ത്രമോ എന്നർത്ഥമാകുന്നതും ഈ ആക്റ്റിൽ അല്ലെങ്കിൽ അതിന്റെ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങളിൽ ബാലറ്റ് പെട്ടി അല്ലെങ്കിൽ ബാലറ്റ് പേപ്പർ എന്ന ഏതൊരു പരാമർശവും, മറ്റുവിധത്തിൽ വ്യവസ്ഥ ചെയ്യുന്നിടങ്ങളിലൊഴികെ, ഒരു വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്ന ഏതൊരു തെരഞ്ഞെടുപ്പിലും അങ്ങനെയുള്ള വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുള്ള പരാമർശവും ഉൾപ്പെടുന്നതായി വ്യാഖ്യാനിക്കപ്പെടേണ്ടതുമാണ്.]

 


M2. 2005-ലെ 31-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 01.09.2000 മുതൽ പ്രാബല്യത്തിൽ വന്നു.

 

AC2. 2021-ലെ 11-ആം ആക്ട് പ്രകാരം നിലവിലുണ്ടായിരുന്ന "74എ വകുപ്പ്" 74ബി വകുപ്പായി പുനരക്കമിട്ടു. 30.09.2020 മുതൽ പ്രാബല്യത്തിൽ വന്നു.