Skip to main content
[vorkady.com]

53. നിക്ഷേപങ്ങൾ

(1) ഒരു സ്ഥാനാർത്ഥി, നിർണ്ണയിക്കപ്പെട്ടിട്ടുള്ള അങ്ങനെയുള്ള തുക വിവിധ തലങ്ങളിലുള്ള പഞ്ചായത്തുകൾക്ക് വ്യത്യസ്ത നിരക്കുകൾ നിർദ്ദേശിക്കാവുന്നതാണ് കെട്ടിവയ്ക്കുകയോ കെട്ടിവയ്ക്ക്പിക്കുകയോ ചെയ്യാത്തിടത്തോളം ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിലെ ഒരു നിയോജകമണ്ഡലത്തിൽ നിന്നുമുള്ള തിരഞ്ഞെടുപ്പിനുവേണ്ടി മുറ പ്രകാരം നാമനിർദ്ദേശം ചെയ്തതായി കണക്കാക്കുന്നതല്ല. പട്ടികജാതിയിലോ പട്ടിക വർഗ്ഗത്തിലോപെട്ട സ്ഥാനാർത്ഥികളുടെ സംഗതിയിൽ കെട്ടിവയ്ക്കക്കേണ്ട തുക അങ്ങനെയുള്ള നിയോജകമണ്ഡലത്തിലേക്ക് നിശ്ചയിച്ചിട്ടുള്ള തുകയുടെ അൻപതു ശതമാനം ആയിരിക്കുന്നതാണ്.

എന്നാൽ, ഒരു സ്ഥാനാർത്ഥിയെ ഒന്നിലധികം നാമനിർദ്ദേശപ്രതികകൾവഴി നാമനിർദ്ദേശം ചെയ്തിരിക്കുന്നിടത്ത് ഈ ഉപവകുപ്പിൻ കീഴിൽ അയാളിൽനിന്ന് ഒന്നിൽകൂടുതൽ നിക്ഷേപം ആവശ്യപ്പെടേണ്ടതില്ല.

(2) (1)-ആം ഉപവകുപ്പിൻകീഴിൽ കെട്ടിവയ്ക്കക്കേണ്ട ഏതെങ്കിലും തുക 52-ആം വകുപ്പ് (1)-ആം ഉപവകുപ്പിൻകീഴിൽ നാമനിർദ്ദേശപ്രതിക സമർപ്പിക്കുന്ന സമയത്ത് സ്ഥാനാർത്ഥി വരണാധികാരിയുടെ പക്കൽ രൊക്കം കെട്ടിവയ്ക്കുകയോ കെട്ടിവയ്പ്പിക്കുകയോ, അയാളോ അയാൾക്കു വേണ്ടിയോ മുൻപറഞ്ഞ തുക സർക്കാർ വിജ്ഞാപനം ചെയ്തിരിക്കാവുന്ന അങ്ങനെയുള്ള അധികാരസ്ഥന്റെ ആഫീസിൽ കെട്ടിവച്ചിട്ടുണ്ടെന്ന് കാണിക്കുന്ന ഒരു രശിത് നാമനിർദ്ദേശപത്രികയോടൊപ്പം അടക്കം ചെയ്തിരിക്കുകയോ ചെയ്തിട്ടില്ലാത്തപക്ഷം (1)-ാം ഉപവകുപ്പിൻകീഴിൽ കെട്ടിവച്ചതായി കണക്കാക്കുന്നതല്ല.