അദ്ധ്യായം VI : വോട്ടർ പട്ടിക തയ്യാറാക്കൽ
16. ഓരോ നിയോജകമണ്ഡലത്തിലേക്കുമുള്ള വോട്ടർ പട്ടിക
(1) ഒരു ഗ്രാമപഞ്ചായത്തിലെ ഓരോ നിയോജകമണ്ഡലത്തിനും ഈ ആക്റ്റിന്റെ വ്യവസ്ഥകൾക്കനുസൃതമായി ഒരു വോട്ടർ പട്ടിക തയ്യാറാക്കേണ്ടതാണ്. (2) കരട് വോട്ടർ പട്ടിക A2[അതതു] പഞ്ചായത്ത് ആഫീസിലും വില്ലേജ് ആഫീസിലും A2[...
17. വോട്ടർ പട്ടികയിലെ രജിസ്ട്രേഷനുള്ള അയോഗ്യതകൾ
(1) ഒരാൾ ഒരു വോട്ടർ പട്ടികയിലെ രജിസ്ട്രേഷന്, അയാൾ.- (എ) ഭാരത പൗരൻ അല്ലെങ്കിലോ, അല്ലെങ്കിൽ (ബി) സ്ഥിരബുദ്ധിയില്ലാത്ത ആളായിരിക്കുകയും അങ്ങനെയുള്ളവനാണെന്ന് ക്ഷമതയുള്ള ഒരു കോടതിയാൽപ്രഖ്യാപിക്കപ്പെട്...
18. യാതൊരാളും ഒന്നിലധികം നിയോജകമണ്ഡലങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെടാൻ പാടില്ലെന്ന്
യാതൊരാൾക്കും ഒന്നിലധികം നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യപ്പെടുവാൻ അവകാശമുണ്ടായിരിക്കുന്നതല്ല.
19. യാതൊരാളും ഏതെങ്കിലും നിയോജകമണ്ഡലത്തിൽ ഒന്നിലധികം പ്രാവശ്യം രജിസ്റ്റർ ചെയ്യപ്പെടാൻ പാടില്ലെന്ന്
യാതൊരാൾക്കും ഏതെങ്കിലും നിയോജകമണ്ഡലത്തിലേക്കുള്ള വോട്ടർ പട്ടികയിൽ ഒന്നിലധികം പ്രാവശ്യം രജിസ്റ്റർ ചെയ്യപ്പെടുവാൻ അവകാശമുണ്ടായിരിക്കുന്നതല്ല.
20. രജിസ്ട്രേഷനുള്ള ഉപാധികൾ
ഈ അദ്ധ്യായത്തിലെ മുൻ പറഞ്ഞ വ്യവസ്ഥകൾക്കു വിധേയമായി (എ) യോഗ്യത കണക്കാക്കുന്ന തീയതിയിൽ പതിനെട്ടുവയസ്സിൽ കുറയാതിരിക്കുകയും(ബി) ഒരു നിയോജകമണ്ഡലത്തിലെ സാധാരണ താമസക്കാരനായിരിക്കുകയും,ചെയ്യുന്ന ഏതൊരാൾക്ക...
21. 'സാധാരണ താമസക്കാരൻ' എന്നതിന്റെ അർത്ഥം
(1) ഒരാൾക്ക് ഒരു നിയോജക മണ്ഡലത്തിൽ ഒരു വാസസ്ഥലത്തിന്റെ ഉടമാവകാശമോ കൈവശാവകാശമോ ഉണ്ടെന്നുള്ള കാരണത്തിൻമേൽ മാത്രം അയാൾ ആ നിയോജകമണ്ഡലത്തിലെ സാധാരണ താമസക്കാരനായി കരുതപ്പെടുന്നതല്ല. (2) തന്റെ സാധാരണ താമ...
T3[21എ. പ്രവാസി ഭാരതീയർക്ക് വോട്ടർപ്പട്ടികയിൽ സമ്മതിദായകരായി രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രത്യേക വ്യവസ്ഥ
ഈ അദ്ധ്യായത്തിലെ മറ്റു വ്യവസ്ഥകളിൽ വിരുദ്ധമായി എന്തുതന്നെ അടങ്ങിയിരുന്നാലും, 1950-ലെ ജനപ്രാതിനിധ്യ ആക്റ്റിലെ (1950-ലെ 43-ആം കേന്ദ്ര ആക്റ്റ്) 20എ വകുപ്പിൽ പറഞ്ഞ പ്രകാരമുള്ള ഏതൊരു ഭാരത പൗരനും അയാളുടെ...
22. വോട്ടർ പട്ടികകളുടെ തയ്യാറാക്കലും പുതുക്കലും
(1) ഓരോ ഗ്രാമപഞ്ചായത്തിലെയും ഓരോ നിയോജകമണ്ഡലത്തിനുമുള്ള വോട്ടർ പട്ടിക യോഗ്യത കണക്കാക്കുന്ന തീയതി ക്കനുസൃതമായി നിർണ്ണയിക്കപ്പെടുന്ന രീതിയിൽ തയ്യാറാക്കേണ്ടതും, ഈ ആക്റ്റിന്റെ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ...
23. വോട്ടർ പട്ടികയിലെ ഉൾക്കുറിപ്പുകൾ തിരുത്തൽ
ഒരു നിയോജക മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു രജിസ്ട്രേഷൻ ഉദ്യോഗസ്ഥന്, തനിക്കു നൽകുന്ന അപേക്ഷയിൻമേലോ അഥവാ സ്വമേധയായോ, തനിക്ക് യുക്തമെന്നു തോന്നുന്ന അന്വേഷണവിചാരണയ്ക്കുശേഷം പഞ്ചായത്തിലെ ഏതെങ്കിലും നിയോജകമണ...
24. വോട്ടർ പട്ടികകളിൽ പേർ ഉൾപ്പെടുത്തൽ
(1) ഒരു നിയോജകമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ തന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലാത്ത ഏതൊരാൾക്കും ആ പട്ടികയിൽ തന്റെ പേര് ഉൾപ്പെടുത്തുന്നതിന് തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥനോട് അപേക്ഷിക്കാവുന്നതാണ്. ...
25. അപ്പീലുകൾ
നിർണ്ണയിക്കപ്പെടാവുന്ന സമയത്തിനുള്ളിലും രീതിയിലും തിരഞ്ഞെടുപ്പ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥന്റെ 23-ആം വകുപ്പിന്റെയോ 24-ആം വകുപ്പിന്റെയോ കീഴിലെ ഏതെങ്കിലും ഉത്തരവിൽ നിന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ...
26. അപേക്ഷകളുടേയും അപ്പീലുകളുടേയും ഫീസ്
23-ആം വകുപ്പിന്റെയോ 24-ആം വകുപ്പിന്റെയോ കീഴിലുള്ള ഏതൊരു അപേക്ഷയും 25-ആം വകുപ്പിന്റെ കീഴിലുള്ള ഏതൊരു അപ്പീലും നിർണ്ണയിക്കപ്പെടുന്ന ഫീസ് സഹിതമുള്ളതായിരിക്കേണ്ടതും, പ്രസ്തുത ഫീസ് യാതൊരു കാരണവശാലും തിര...
27. വ്യാജ പ്രഖ്യാപനങ്ങൾ ചെയ്യുന്നത്
ഏതെങ്കിലും ആൾ- (എ) ഒരു വോട്ടർ പട്ടികയുടെ തയ്യാറാക്കലോ, പുതുക്കലോ തിരുത്തലോ, അല്ലെങ്കിൽ (ബി) ഏതെങ്കിലും ഉൾക്കുറിപ്പ് ഒരു വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതോ അതിൽനിന്ന് നീക്കുന്നതോ, സംബന്ധിച്ച് വ്യാ...
28. വോട്ടർ പട്ടിക തയ്യാറാക്കുക മുതലായവ സംബന്ധിച്ച ഔദ്യോഗിക കർത്തവ്യത്തിന്റെ ലംഘനം
(1) വോട്ടർ പട്ടിക തയ്യാറാക്കലോ പുതുക്കലോ തിരുത്തലോ അല്ലെങ്കിൽ ഏതെങ്കിലും ഉൾക്കുറിപ്പ് ആ പട്ടികയിൽ ഉൾപ്പെടുത്തുകയോ അതിൽനിന്ന് വിട്ടുകളയുകയോ ചെയ്യുന്നതു സംബന്ധിച്ച ഏതെങ്കിലും ഔദ്യോഗിക കർത്തവ്യം നിർവ്...