51. തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശം
ഏതെങ്കിലും ആൾ ഭരണ ഘടനയിലേയും ഈ ആക്റ്റിലേയും വ്യവസ്ഥകൾക്കുകീഴിൽ ഒരു സ്ഥാനം നികത്തുന്നതിന് തിരഞ്ഞെടുക്കപ്പെടുവാൻ യോഗ്യനാണെങ്കിൽ അയാളെ ആ സ്ഥാനം നികത്തുന്നതിനുള്ള തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്:
A2[എന്നാൽ, ഏതെങ്കിലും ഒരു പഞ്ചായത്തിലെ ഒരു സ്ഥാനം നികത്തുന്നതിലേക്ക് ഒരു നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ഒരാളെ അതേ പഞ്ചായത്തിലെ മറ്റൊരു നിയോജകമണ്ഡത്തിലെ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യുവാൻ പാടുള്ളതല്ല.]
A2. 1995-ലെ 7-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 05.08.1995മുതൽ പ്രാബല്യത്തിൽ വന്നു.
No Comments