Skip to main content
[vorkady.com]

E1[209സി. അനധികൃതമായ പരസ്യങ്ങൾ നീക്കം ചെയ്യൽ

(1) 209-ആം വകുപ്പിലേയോ 209എ വകുപ്പിലേയോ വ്യവസ്ഥകൾക്കു വിരുദ്ധമായോ അല്ലെങ്കിൽ, ഏതെങ്കിലും പരസ്യം ഏതെങ്കിലും കാലത്തേക്ക് കുത്തന്നെ നിർത്താനോ പ്രദർശിപ്പിക്കാനോ ഉറപ്പിച്ചുവയ്ക്കാനോ വയ്ക്കാനോ ഉള്ള ലിഖിതാനുവാദം അവസാനിക്കുകയോ അസാധുവായിത്തീരുകയോ ചെയ്തതിനുശേഷമോ, ഏതെങ്കിലും പരസ്യം കുത്തന്നെ നിർത്തുകയോ പ്രദർശിപ്പിക്കുകയോ ഉറപ്പിച്ചുവയ്ക്കുകയോവയ്ക്കുകയോ ചെയ്തിട്ടുള്ളപക്ഷം, സെക്രട്ടറിക്ക് രേഖാമൂലമുള്ള നോട്ടീസുപ്രകാരം അത് ഏതു ഭൂമിയിലോ കെട്ടിടത്തിൻമേലോ ചുവരിൻമേലോ പരസ്യപ്പലകയിൻമേലോ, എടുപ്പിൻമേലോ അല്ലെങ്കിൽ അതിന്റെ മുകളിലോ കുത്തന്നെ നിർത്തുകയോ പ്രദർശിപ്പിക്കുകയോ ഉറപ്പിച്ചുവയ്ക്കുകയോ ചെയ്തിരിക്കുന്നുവോ, ആ ഭൂമിയുടേയോ കെട്ടിടത്തിന്റെയോ ചുവരിന്റേയോ പരസ്യപ്പലകയുടെയോ എടുപ്പിന്റെയോ ഉടമസ്ഥനോടോ കൈവശക്കാരനോടോ ആ പരസ്യം എടുത്തുകളയണമെന്നോ നീക്കം ചെയ്യണമെന്നോ ആവശ്യപ്പെടുകയോ അല്ലെങ്കിൽ ഏതെങ്കിലും കെട്ടിടത്തിലോ ഭൂമിയിലോ വസ്തുവിലോ പ്രവേശിച്ച ആ പരസ്യം നീക്കം ചെയ്യിക്കുകയോ ചെയ്യാവുന്നതാകുന്നു.

(2) ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസരണമായിട്ടല്ലാതെ മറ്റു വിധത്തിൽ ഏതെങ്കിലും പരസ്യം പ്രദർശിപ്പിക്കുകയോ പ്രദർശിപ്പിക്കാൻ ഉത്തരവാദിയാകുകയോ ചെയ്യുന്ന ഏതൊരാളും ആറും ഏഴും പട്ടികകളിൽ നിർണ്ണയിക്കപ്പെട്ടിട്ടുള്ള ശിക്ഷയ്ക്കുപുറമെ, അനധികൃത പരസ്യം മാറ്റുന്നതിനുള്ള ചാർജ് ഗ്രാമപഞ്ചായത്തിന് കൊടുക്കാൻ ബാദ്ധ്യസ്ഥനാണ്.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.