Skip to main content
[vorkady.com]

104.വോട്ടുകൾ തുല്യമായാലുള്ള നടപടിക്രമം

ഒരു തിരഞ്ഞെടുപ്പ ഹർജിയുടെ വിചാരണയ്ക്കിടയിൽ, തിരഞ്ഞെടുപ്പിലെ ഏതെങ്കിലും സ്ഥാനാർത്ഥികൾ തമ്മിൽ വോട്ടുകളുടെ തുല്യത ഉള്ളതായി കാണപ്പെടുകയും ഒരു ഒറ്റ വോട്ടുകൂടി കൂട്ടിയാൽ സ്ഥാനാർത്ഥികളിൽ ആർക്കെങ്കിലും തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കപ്പെടാൻ അവകാശമുണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിൽ -

(എ) ഈ ആക്റ്റിലെ വ്യവസ്ഥകളിൻകീഴിൽ വരണാധികാരി എടുത്തിട്ടുള്ള ഏതെങ്കിലും തീരുമാനം, അത് ആ സ്ഥാനാർത്ഥികൾ തമ്മിലുള്ള പ്രശ്നം തീർപ്പാക്കുന്നിടത്തോളം ഹർജിയുടെ ആവശ്യങ്ങൾക്കു കൂടി ബാധകമായിരിക്കുന്നതും;

(ബി) ആ പ്രശ്നം അങ്ങനെയുള്ള ഒരു തീരുമാനത്താൽ തീർപ്പാക്കപ്പെട്ടിട്ടില്ലാത്തിടത്തോളം, കോടതി നറുക്കെടുപ്പുവഴി അവർ തമ്മിലെ കാര്യം തീരുമാനിക്കേണ്ടതും അപ്പോൾ നറുക്ക് കിട്ടുന്നയാളിന് ഒരു ഒറ്റ വോട്ട് കൂടുതലായി ലഭിച്ചിരുന്നാലെന്നപോലെ നടപടി തുടരേണ്ടതും, ആകുന്നു.