E1[219യു. മാലിന്യമോ വിസർജ്ജ്യവസ്തുക്കളോ കൊണ്ടുപോകുന്നതിന് ഉപയോഗിച്ച വാഹനം പിടിച്ചെടുക്കലും കണ്ടുകെട്ടലും
(1) 219 എസ് വകുപ്പ് പ്രകാരമുള്ള ഒരു കുറ്റകൃത്യം ചെയ്യുന്നതിനുള്ള ഉദ്ദേശ്യത്തോടെയോ ഒരുക്കത്തോടെയോ മാലിന്യമോ വിസർജ്ജ്യ വസ്തുക്കളോ പൊതുസ്ഥലത്തിലൂടെയോ പൊതുനിരത്തിലൂടെയോ കടത്തി കൊണ്ടുപോകുന്നതോ, അഥവാ അപ്രകാരം നിക്ഷേപിക്കുന്നതിന് ഉപയോഗിച്ചതിനുശേഷം തിരികെ പോകുന്നതോ ആണെന്ന് ന്യായമായി സംശയിക്കാൻ കാരണമുള്ള ഒരു വാഹനത്തെ, പഞ്ചായത്ത് സെക്രട്ടറിക്കോ ഈ ആവശ്യത്തിലേക്കായി സെക്രട്ടറി അധികാരപ്പെടുത്തിയ പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥനോ സബ്ദ ഇൻസ്പെകടറുടെ പദവിയിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥനോ പിടിച്ചെടുക്കേണ്ടതും നിർണ്ണയിക്കപ്പെട്ട പ്രകാരമുള്ള നടപടികൾ സ്വീകരിച്ചശേഷം, അധികാരിതയുള്ള സബ് ഡിവിഷണൽ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കേണ്ടതുമാകുന്നു.
(2) അപ്രകാരം പിടിച്ചെടുക്കപ്പെട്ട ഒരു വാഹനം, നിർണ്ണയിക്കപ്പെട്ട പ്രകാരം അന്വേഷണം നടത്തി നടപടികൾ സ്വീകരിച്ചശേഷം അതതു സംഗതിപോലെ വിട്ടുകൊടുക്കാവുന്നതോ കണ്ടു കെട്ടാവുന്നതോ ആകുന്നു.
(3) വാഹനം കണ്ടുകെട്ടുന്ന സംഗതിയിൽ അത് ലേലം ചെയ്യുകയും തുക പഞ്ചായത്ത് ഫണ്ടിലേക്ക് മുതൽകൂട്ടുകയും ചെയ്യേണ്ടതാണ്.]
E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം കൂട്ടിച്ചേർക്കപ്പെട്ടു .24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.
No Comments