Skip to main content
[vorkady.com]

118. ജാമ്യം കെട്ടിവച്ചതിൽനിന്ന് കോടതിച്ചെലവ് നൽകുന്നതും അങ്ങനെ കെട്ടിവച്ചത് മടക്കിക്കൊടുക്കുന്നതും

(1) ഈ അദ്ധ്യായത്തിലെ വ്യവസ്ഥകളനുസരിച്ച് ചെലവിനായുള്ള ഏതെങ്കിലും ഉത്തരവിൽ ഏതെങ്കിലും കക്ഷി ഏതെങ്കിലും ആൾക്ക് ചെലവ് നൽകണമെന്ന് നിർദ്ദേശമുണ്ടെങ്കിൽ, അപ്രകാരമുള്ള ചെലവ് നൽകി കഴിഞ്ഞിട്ടില്ലാത്തപക്ഷം, അങ്ങനെയുള്ള ഉത്തരവിന്റെ തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ചെലവ് അനുവദിച്ചുകിട്ടിയ ആൾ ഇതിലേക്കായി കോടതിക്ക് നൽകുന്ന രേഖാമൂലമായ ഒരപേക്ഷയിൻമേൽ, അതു മുഴുവനായോ അല്ലെങ്കിൽ കഴിയുന്നത്രയോ ഈ അദ്ധ്യായത്തിൻ കീഴിൽ കെട്ടിവച്ച ജാമ്യത്തിലും കൂടുതലായുള്ള ജാമ്യമെന്തെങ്കിലുമുണ്ടെങ്കിൽ അതിൽനിന്നോ നൽകേണ്ടതാണ്.

(2) (1)-ആം ഉപവകുപ്പിൽ പറഞ്ഞിരിക്കുന്ന ചെലവുകൾ ആ ഉപവകുപ്പിൻകീഴിൽ നൽകി കഴിഞ്ഞതിനുശേഷം മുകളിൽ പറഞ്ഞ ഏതെങ്കിലും ജാമ്യനിക്ഷേപങ്ങളിൽ എന്തെങ്കിലും അവശേഷിക്കുന്നുവെങ്കിൽ അങ്ങനെ അവശേഷിക്കുന്നതോ, അല്ലെങ്കിൽ ചെലവ് അനുവദിച്ചിട്ടില്ലാത്തിടത്ത് മുൻപ്രകാരമുള്ള അപേക്ഷ മുൻപറഞ്ഞ ഒരുവർഷത്തിനുള്ളിൽ നൽകിയിട്ടില്ലാത്തിടത്തോ മുൻപറഞ്ഞ മുഴുവൻ ജാമ്യനിക്ഷേപങ്ങളും, ആ നിക്ഷേപങ്ങൾ ചെയ്ത ആളോ അല്ലെങ്കിൽ അങ്ങനെയുള്ള നിക്ഷേപങ്ങൾ ചെയ്തതിനുശേഷം അയാൾ മരിക്കുകയാണെങ്കിൽ അയാളുടെ നിയമാനുസൃത പ്രതിനിധിയോ കോടതിക്ക് നൽകുന്ന രേഖാമൂലമായ ഒരപേക്ഷയിൻമേൽ, അതതു സംഗതി പോലെ, മേൽപറഞ്ഞ ആളിനോ അയാളുടെ നിയമാനുസൃത പ്രതിനിധിക്കോ, അത് മടക്കിക്കൊടുക്കേണ്ടതാണ്.