Skip to main content
[vorkady.com]

271ആർ. നിർണ്ണയിക്കപ്പെടേണ്ട നടപടിക്രമങ്ങൾ

സർക്കാരിന് താഴെ പറയുന്ന സംഗതികളെ സംബന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്, അതായത്:-

(i) G[ഓംബുഡ്സ്മാനായി നിയമിക്കപ്പെടുന്ന ആളിന്റെയും ഓംബുഡ്സ്മാനിലെ] ജീവനക്കാരുടേയും സേവന വ്യവസ്ഥകൾ;

(ii) ഓംബുഡ്സ്മാൻ മുമ്പാകെ പരാതികൾ നൽകേണ്ട വിധവും സ്വമേധയായോ സംസ്ഥാന സർക്കാർ അയച്ചുതരുമ്പോഴോ കേസ്സുകൾ ഫയലിലെടുക്കുന്ന വിധവും;

(iii) സൂക്ഷ്മാന്വേഷണം നടത്തുന്ന വിധവും അതിന്റെ നടപടിക്രമങ്ങളും,

(iv) പ്രോസികൃഷൻ ആരംഭിക്കുന്നതിനായി തക്ക അധികാരസ്ഥാനത്തെ സമീപിക്കുന്നതിനുള്ള നടപടിക്രമം,

(v) അന്വേഷണ വിചാരണക്കിടയിൽ പാലിക്കേണ്ട നടപടിക്രമം, അത് കഴിയുന്നിടത്തോളം സമ്മറി പ്രോസീഡിംഗ്സ് ആയിരിക്കണം;

(v) ഓംബുഡ്സ്മാന്റെ ഉത്തരവ് നടപ്പാക്കുന്ന വിധവും അനന്തര നടപടികളും;

(vii) ഓംബുഡ്സ്മാൻ നൽകുന്ന പരാതിയുടെ ഫാറം,

(vii)നിർണ്ണയിക്കപ്പെടേണ്ടത് ആവശ്യമാണെന്ന് സർക്കാരിന് തോന്നുന്ന മറ്റേതെങ്കിലും സംഗതി.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.
G. 2001-ലെ 12-ആം ആക്റ്റ് പ്രകാരം വീണ്ടും ഭേദഗതി ചെയ്തു. 14.09.2001 മുതൽ പ്രാബല്യത്തില്‍ വന്നു.