Skip to main content
[vorkady.com]

E1[205കെ. നികുതി അടയ്ക്കക്കാത്തതിനുള്ള ശിക്ഷ

205ഇ, 205 എഫ്, 205എച്ച് എന്നീ വകുപ്പുകളിൽ പ്രത്യേകം പറഞ്ഞിട്ടുള്ളപ്രകാരം വിശദാംശങ്ങൾ നൽകാനും നികുതി അടയ്ക്കാനും കർത്തവ്യബന്ധനായ ഏതെങ്കിലും ആഫീസ് മേധാവിയോ തൊഴിലുടമയോ അല്ലെങ്കിൽ സ്വയം ശമ്പളം എഴുതി വാങ്ങുന്ന ആഫീസറോ നിർദ്ദിഷ്ട സമയത്തിനുള്ളിൽ അങ്ങനെയുള്ള വിവരങ്ങൾനൽകുന്നതിലോ അടയ്ക്കക്കേണ്ടതായ നികുതി അടയ്ക്കുന്നതിലോ വീഴ്ച വരുത്തിയെന്ന് എപ്പോഴെങ്കിലും സെക്രട്ടറിക്ക് ബോദ്ധ്യപ്പെടുന്നപക്ഷം സെക്രട്ടറി, അതിനുശേഷം ഉടൻതന്നെ അങ്ങനെ വീഴ്ചവരുത്തിയ ആളിനോ ആളുകൾക്കോ എതിരെ ശിക്ഷാ നടപടി എടുക്കേണ്ടതാണ്.

വിശദീകരണം - ഈ വകുപ്പിന്റെയും 205 ഡി മുതൽ 205ജെ വരെയുള്ള (രണ്ടും ഉൾപ്പെടെ) വകുപ്പുകളുടെയും ആവശ്യത്തിനായി, ഒരു ആഫീസ് സ്ഥാപനം, സംരംഭം, എസ്റ്റാബ്ലിഷ്മെന്റ് മുതലായവയെ സംബന്ധിച്ച് ആഫീസ് മേധാവി അല്ലെങ്കിൽ തൊഴിലുടമ എന്ന പ്രയോഗത്തിന് അങ്ങനെയുള്ള ആഫീസിലെയോ സ്ഥാപനത്തിലേയോ സംരംഭത്തിലേയോ എസ്റ്റാബ്ലിഷ്മെന്റിലേയോ ജീവനക്കാർക്ക് ശമ്പളമോ വേതനമോ വാങ്ങി വിതരണം ചെയ്യുവാൻ അധികാരപ്പെടുത്തിയ ആൾ എന്നർത്ഥമാകുന്നു.]


E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തില്‍ വന്നു.