151. E1[ഒരു പഞ്ചായത്ത് രൂപീകരിക്കാൻ പരാജയപ്പെടുമ്പോൾ സ്പെഷ്യൽ ഓഫീസറെയോ ഭരണ നിർവ്വഹണ കമ്മിറ്റിയെയോ നിയമിക്കൽ]
(1) ഭൂരിപക്ഷം അംഗങ്ങൾ യഥാവിധി തിരഞ്ഞെടുക്കപ്പെടുമ്പോൾ മാത്രമേ ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്ത് രൂപീകരിക്കപ്പെട്ടതായി കരുതാൻ പാടുള്ളൂ.
E1[(2) ഒരു പഞ്ചായത്തിന്റെ കാലാവധി അവസാനിക്കുകയും ഒരു പുതിയ പഞ്ചായത്ത് രൂപീകരിക്കാതിരുക്കുകയും ചെയ്യുന്ന സംഗതിയിലോ അല്ലെങ്കിൽ 193-ആം വകുപ്പുപ്രകാരം ഒരു പഞ്ചായത്ത് പിരിച്ചുവിടപ്പെട്ട സംഗതിയിലോ സർക്കാരിന് പഞ്ചായത്തിന്റെ ഭരണ നിർവ്വഹണത്തിനു വേണ്ടി ഗസറ്റ് വിജ്ഞാപനത്തിലൂടെ ഒരു സ്പെഷ്യൽ ആഫീസറേയോ അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥരായ മൂന്നിൽ കുറയാത്ത അംഗങ്ങളുള്ള ഒരു ഭരണ നിർവ്വഹണ കമ്മിറ്റിയേയോ നിയമിക്കേണ്ടതാണ്.]
(3) E1[ഭരണ നിർവ്വഹണ കമ്മിറ്റി അല്ലെങ്കിൽ സ്പെഷ്യൽ ആഫീസർ] (2)- ഉപവകുപ്പിൻ കീഴിലുള്ള വിജ്ഞാപനത്തിൽ സർക്കാർ വിനിർദ്ദേശിച്ചേക്കാവുന്നപ്രകാരം ആറ് മാസത്തിൽ കവിയാത്ത അങ്ങനെയുള്ള കാലയളവിലേക്ക് ഉദ്യോഗം വഹിക്കേണ്ടതാണ്.
A1,E1[(3എ) XXXX]
E1[(4) (2)-ആം ഉപവകുപ്പ് പ്രകാരം ഒരു സ്പെഷ്യൽ ഓഫീസറെ നിയമിച്ചിട്ടുള്ള സംഗതിയിൽ ബന്ധപ്പെട്ട പഞ്ചായത്തിന്റേയും പ്രസിഡന്റിന്റെയും വിവിധ പഞ്ചായത്ത് കമ്മിറ്റികളുടെയും എല്ലാ അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും സ്പെഷ്യൽ ഓഫീസർ വിനിയോഗിക്കുകയും നിർവ്വഹിക്കുകയും ചെയ്യേണ്ടതും ഭരണ നിർവ്വഹണ കമ്മിറ്റിയെ നിയമിച്ചിട്ടുള്ളിടത്ത് പഞ്ചായത്തിന്റെ അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും അപ്രകാരമുള്ള കമ്മിറ്റി വിനിയോഗിക്കേണ്ടതും നിർവ്വഹിക്കേണ്ടതും പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും സർക്കാർ അധികാരപ്പെടുത്തിയ കമ്മിറ്റിയിലെ അംഗം വിനിയോഗിക്കുകയും നിർവ്വഹിക്കുകയും ചെയ്യേണ്ടതുമാണ്:
എന്നാൽ, അപ്രകാരം നിയമിച്ച സ്പെഷ്യൽ ആഫീസറോ ഭരണ നിർവ്വഹണ കമ്മിറ്റിയോ സർക്കാർ നൽകുന്ന പൊതുവായതോ പ്രത്യേകമായതോ ആയ നിർദ്ദേശത്തിന് വിധേയമായി അധികാരം വിനിയോഗിക്കേണ്ടതും ചുമതലകൾ നിർവ്വഹിക്കേണ്ടതുമാണ്;]
(5) ഭരണസമിതിയോ അല്ലെങ്കിൽ സ്പെഷ്യൽ ആഫീസറോ ഈ ആക്റ്റിന്റെ ആവശ്യങ്ങൾക്കായി യഥാവിധി രൂപീകരിക്കപ്പെട്ട പഞ്ചായത്തായി കരുതപ്പെടുന്നതാണ്:
E1[എന്നാൽ (2)-ാം ഉപവകുപ്പിൻ കീഴിലുള്ള വിജ്ഞാപനത്തിൽ വിനിർദ്ദേശിച്ചിട്ടുള്ള നിയമന കാലാവധി അവസാനിച്ചിട്ടില്ലായെങ്കിൽക്കൂടിയും പഞ്ചായത്ത് പുനർരൂപീകരിക്കുന്ന തീയതി മുതൽ പ്രാബല്യത്തോടെ അങ്ങനെയുള്ള സ്പെഷ്യൽ ആഫീസറുടേയോ ഭരണ നിർവ്വഹണ കമ്മിറ്റിയുടേയോ ഉദ്യോഗ കാലാവധി അവസാനിച്ചതായി കണക്കാക്കേണ്ടതാണ്.]
E1. 1999-ലെ 13-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 24.03.1999 മുതൽ പ്രാബല്യത്തിൽ വന്നു.
A1. 1995-ലെ 07-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 01.10.1994 മുതൽ പ്രാബല്യത്തിൽ വന്നു.
No Comments