6. പഞ്ചായത്തുകളുടെ അംഗസംഖ്യ
(1) നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ ഒരു ഗ്രാമപഞ്ചായത്തിന്റെയും ഒരു ബ്ലോക്കു പഞ്ചായത്തിന്റെയും ഒരു ജില്ലാപഞ്ചായത്തിന്റെയും ആകെ സ്ഥാനങ്ങളുടെ എണ്ണം, ബന്ധപ്പെട്ട പഞ്ചായത്തിന്റെ ഭൂപ്രദേശത്തെ ജനസംഖ്യ പരിഗണിച്ചുകൊണ്ട് (3)-ആം ഉപവകുപ്പിൽ വിനിർദ്ദേശിക്കുന്ന പ്രകാരമുള്ള തോതനുസരിച്ച്, സർക്കാർ വിജ്ഞാപനം ചെയ്യേണ്ടതാണ്.
(2) സർക്കാരിന്, ഓരോ കാനേഷുമാരി അനുസരിച്ച് പ്രസക്ത കണക്കുകൾ പ്രസിദ്ധപ്പെടുത്തിയ ശേഷം, (3)-ആം ഉപവകുപ്പിൽ വിനിർദ്ദേശിച്ചിട്ടുള്ള തോതിനു വിധേയമായി, (1)-ആം ഉപവകുപ്പു പ്രകാരം വിജ്ഞാപനം ചെയ്ത ഒരു പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്താവുന്നതാണ്.
K[(3) (1)-ആം ഉപവകുപ്പ് പ്രകാരമോ (2)-ആം ഉപവകുപ്പ് പ്രകാരമോ വിജ്ഞാപനം ചെയ്യുന്ന സ്ഥാനങ്ങളുടെ എണ്ണം,-
(എ) ഒരു ഗ്രാമപഞ്ചായത്തിന്റെ സംഗതിയിൽ Q,AB,AC1[പതിമൂന്നിൽ കുറയാനോ ഇരുപത്തി മൂന്നിൽ കവിയാനോ];
(ബി) ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ സംഗതിയിൽ Q,AB,AC1[പതിമൂന്നിൽ കുറയാനോ ഇരുപത്തി മൂന്നിൽ കവിയാനോ],
(സി) ഒരു ജില്ലാ പഞ്ചായത്തിന്റെ സംഗതിയിൽ AB1ACI*[പതിനാറിൽ കുറയാനോ മുപ്പത്തിരണ്ടിൽ കവിയാനോ] പാടുള്ളതല്ല;
എന്നാൽ, ഏതെങ്കിലും തലത്തിലുള്ള ഒരു പഞ്ചായത്തിന്റെ ഭൂപ്രദേശത്തെ ജനസംഖ്യയും അപ്രകാരമുള്ള പഞ്ചായത്തുകളിൽ തെരഞ്ഞെടുപ്പ് മുഖാന്തിരം നികത്തേണ്ടതായ സ്ഥാനങ്ങളുടെ എണ്ണവും തമ്മിലുള്ള അനുപാതം പ്രായോഗികമാകുന്നിടത്തോളം സംസ്ഥാനത്തൊട്ടാകെ ഒന്നു തന്നെയായിരിക്കേണ്ടതാണ്.]
(4) ഒരു പഞ്ചായത്തിന്റെ അംഗസംഖ്യ നിശ്ചയിക്കുന്നതിനുള്ള നടപടിക്രമം നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമായിരിക്കേണ്ടതാണ്.
K. 2005-ലെ 5-ആം ആക്റ്റ് പ്രകാരം ഭേദഗതി ചെയ്യപ്പെട്ടു. 09.03.2005 മുതൽ പ്രാബല്യത്തിൽ വന്നു.
Q. 2009-ലെ31-ആംആക്റ്റ് പ്രകാരംവീണ്ടും ഭേദഗതി ചെയ്യപ്പെട്ടു. 07.10.2009 മുതൽ പ്രാബല്യത്തിൽ വന്നു.
AB, AC1. 2020-ലെ 02-ആം ആക്റ്റ് പ്രകാരം “പതിമൂന്നിൽ കുറയാനോ ഇരുപത്തി മൂന്നിൽ കവിയാനോ എന്ന വാക്കുകൾക്ക് പകരം “പതിനാലിൽ കുറയാനോ ഇരുപത്തി നാലിൽ കവിയാനോ എന്ന വാക്കുകൾ 18.02.2020 തീയതി പ്രാബല്യത്തിൽ ചേർക്കപ്പെട്ടു. 2021-ലെ 11-ആം ആക്ട് പ്രകാരം “പതിനാലിൽ കുറയാനോ ഇരുപത്തി നാലിൽ കവിയാനോ” എന്ന വാക്കുകൾക്ക് പകരം “പതിമൂന്നിൽ കുറയാനോ ഇരുപത്തി മൂന്നിൽ കവിയാനോ” എന്ന വാക്കുകൾ വീണ്ടും ചേർക്കപ്പെട്ടു. 04.05.2020 മുതൽ പ്രാബല്യത്തിൽ വന്നു.
AB1, AC1. 2020-ലെ 02-ആം ആക്റ്റ് പ്രകാരം “പതിനാറിൽ കുറയാനോ മുപ്പത്തിരണ്ടിൽ കവിയാനോ" എന്ന വാക്കുകൾക്ക് പകരം “പതിനേഴിൽ കുറയാനോ മുപ്പത്തിമൂന്നിൽ കവിയാനോ" എന്ന വാക്കുകൾ 18.02.2020 തീയതി പ്രാബല്യത്തിൽ ചേർക്കപ്പെട്ടു. 2021-ലെ 11-ആം ആക്ട് പ്രകാരം “പതിനേഴിൽ കുറയാനോ മുപ്പത്തിമൂന്നിൽ കവിയാനോ" എന്ന് വാക്കുകൾക്ക് പകരം “പതിനാറിൽ കുറയാനോ മുപ്പത്തിരണ്ടിൽ കവിയാനോ" എന്ന വാക്കുകൾ വീണ്ടും ചേർക്കപ്പെട്ടു. 04.05.2020 മുതൽ പ്രാബല്യത്തിൽ വന്നു.
No Comments